ഛപക് നിർമിക്കുവാൻ ഭർത്താവ് രണ്‍വീർ സിംഗ് സഹായിച്ചിരുന്നോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് തക്ക മറുപടി നൽകി ദീപിക പദുക്കോൺ. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാളിന്റെ ജീവിതം പറയുന്ന സിനിമയുടെ നിർമാതാക്കളിൽ ഒരാളുമാണ് ദീപിക. സിനിമയുടെ ടൈറ്റിൽ സോംഗ് ലോഞ്ചിനിടെയാണ് മാധ്യമപ്രവർത്തകൻ ദീപികയോട് ഈ ചോദ്യമുന്നയിച്ചത്.
ഇതിന് മറുപടിയായി ദീപിക പറഞ്ഞതിങ്ങനെ. “ഇത് എന്റെ മാത്രം കാശാണ്. ആരാണ് ഇങ്ങനെയൊക്ക പറഞ്ഞുണ്ടാക്കുന്നത്’. രണ്‍വീർ സിനിമയ്ക്കായി പണം മുടക്കി എന്ന് കരുതുന്നത് തെറ്റാണെന്ന് സിനിമയുടെ സംവിധായിക മെഗ്ന ഗുൽസാറും പറഞ്ഞു. ജനുവരി 10ന് സിനിമ തീയറ്ററുകളിലെത്തും.