ദീപിക പദുക്കോണ്‍–രണ്‍വീര്‍ സിങ് താരദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. മുംബൈയിലെ എച്ച.എന്‍ റിലയന്‍സ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു പ്രസവം.
പ്രസവത്തിനു മുമ്പായി കഴിഞ്ഞ വെള്ളിയാഴ്ച ഇരുവരും കുടുംബത്തോടൊപ്പം സിദ്ധിവിനായക ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. കുഞ്ഞിനായി കാത്തിരിക്കുന്ന കാര്യം കഴിഞ്ഞ ഫെബ്രുവരിയിലാണ് ദമ്പതികള്‍ ഔദ്യോഗികമായി അറിയിച്ചത്.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് നിറവയറുമായി നില്ക്കുന്ന ദീപികയുടെ പ്രഗ്നന്‍സി ഫോട്ടോഷൂട്ട് ഇരുവരും തങ്ങളുടെ സമൂഹമാധ്യമ പേജുകളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.