അനുവാദമില്ലാതെ തന്റെയും ഭര്‍ത്താവ് രണ്‍വീര്‍ സിംഗിന്റെയും ചിത്രങ്ങൾ പകര്‍ത്താന്‍ ശ്രമിച്ച ആരാധകന്റെ കാമറ തട്ടിത്തെറിപ്പിച്ച് നടി ദീപിക പദുകോണ്‍. അവധിക്കുശേഷം ദീപിക പദുകോണും രൺവീർ സിംഗും മുംബൈയിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം.
ഗര്‍ഭിണിയായശേഷം ലൈംലൈറ്റിൽനിന്ന് മാറി നടക്കുന്ന ദീപിക രഹസ്യമായി തങ്ങളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച ആരാധകന്റെ ഫോണാണ് തട്ടിത്തെറിപ്പിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.
മുംബൈ വിമാനത്താവളത്തില്‍നിന്നുള്ള വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഒരു പാപ്പരാസി പോസ്റ്റ് ചെയ്തിരുന്നു. ഒരു ബാഗി ബീജ് ടോപ്പിലാണ് ദീപികയെ വീഡിയോയില്‍ കാണുന്നത്. രൺവീർ ടി-ഷർട്ട്, ഷോർട്ട്സ്, സൺഗ്ലാസ്, തൊപ്പി എന്നിവ ധരിച്ച് ഒരു വെളുത്ത കാഷ്വൽ ടീഷര്‍ട്ടില്‍ കാണപ്പെടുന്നു. ദീപികസൺഗ്ലാസും ധരിച്ചിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരുടെയും എയർപോർട്ട് ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെ അവർ കാറിനടുത്തേക്ക് പോകുമ്പോഴാണ് ഒരു ആരാധകൻ അവരെ കാമറയിൽ പകർത്താൻ ശ്രമിച്ചത്. ഉടന്‍തന്നെ ദീപിക ആ ഫോണ്‍ തട്ടിമാറ്റുകയായിരുന്നു.
ദീപികയുടെ ഈ പെരുമാറ്റത്തോട് സമിശ്രമായാണ് സൈബര്‍ ലോകത്ത് പ്രതികരണം വന്നത്. ദീപികയുടെ ഇത്തരം പെരുമാറ്റം ലജ്ജാകരമെന്നാണ് ഒരു കമന്റ്. നിങ്ങളെ പിന്തുണയ്ക്കുന്ന ഇവരുടെ ആര്‍പ്പുവിളികളാണ് നിങ്ങളെ താരമാക്കിയതെന്ന് മറക്കരുത് എന്നാണ് മറ്റൊരു കമന്റ്. ഗര്‍ഭിണിയായ ദീപിക ബേബി ബംബ് മറയ്ക്കാന്‍ ശ്രമിച്ചതാണ് എന്നാണ് മറ്റൊരു കണ്ടെത്തല്‍.
അവളുടെ സ്വകാര്യതയെ മാനിക്കുക!, അവളെ വെറുതെ വിടൂ. ഗർഭകാലത്ത് ഫോട്ടോ എടുക്കണോ വേണ്ടയോ എന്നത് അവളുടെ ആഗ്രഹമാണ്, തുടങ്ങിയ ദീപികയ്ക്ക് അനുകൂലമായ കമന്റുകളും ഈ വീഡിയോയില്‍ ഉണ്ടായിരുന്നു.