പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. സിനിമമേഖലയിൽ നിന്നുൾപ്പടെ നിരവധി രംഗത്ത് നിന്നും പ്രമുഖർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞു.
ഇപ്പോഴിത രാജ്യം പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന അവസ്ഥയിൽ തന്റെ പുതിയ സിനിമ ഛപാക്കിന്റെ പ്രമോഷൻ നിർത്തിവച്ചിരിക്കുകയാണ് നടി ദീപിക പദുക്കോണ്‍. ഡൽഹിയിലാണ് പ്രമോഷൻ പരിപാടികൾ ഒരുക്കിയിരുന്നത്. ഇത് നിർത്തി വച്ചതായി ദീപികയും സംവിധായിക മേഘ്ന ഗുൽസാറും അറിയിച്ചു.
ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയുടെ കഥാപാത്രത്തെയാണ് സിനിമയിൽ ദീപിക അവതരിപ്പിക്കുന്നത്. പുറത്തുവിട്ട സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.