ദീപിക പദുകോണും ഭര്‍ത്താവ് രണ്‍വീര്‍ സിംഗും തങ്ങളുടെ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ താരദമ്പതികള്‍ തങ്ങളുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്.
ദീപിക തന്റെ നിറവയര്‍ കാണിക്കുന്ന ഫോട്ടോകള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഇമോജികള്‍ വച്ചാണ് ഇരുവരും തങ്ങളുടെ ഫോട്ടോകള്‍ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. നിരവധി ആരാധകരാണ് താര ദമ്പതികള്‍ക്ക് ആശംസയുമായി ഫോട്ടോയ്ക്ക് താഴെ കമന്റിടുന്നത്.
നടി സറോഗസിയിലൂടെയാണ് അമ്മയാകാന്‍ പോകുന്നതെന്നും ബേബി ബംപ് എന്ന പേരില്‍ തലയിണ വച്ചാണ് വരുന്നതെന്നുമുള്ള വിമര്‍ശനങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഈ സമയങ്ങളിൽ ദീപികയുടെത് വ്യാജ ഗര്‍ഭം എന്ന രീതിയിലുള്ള കമന്റുകളാണ് വന്നത്. ഈ ആരോപണങ്ങൾക്കെല്ലാം മറുപടി നൽകുന്നതാണ് ദീപികയുടെ പുതിയ പോസ്റ്റ്.
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക