ദീര്‍ഘനാളത്തെ പ്രണയബന്ധത്തിനൊടുവിലാണ് ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും വിവാഹിതരായത്. ഇറ്റലിയിലെ ലേക് കോമോയിലെ വില്ല ഡെല്‍ ബാല്‍ബിയാനെല്ലോയിലാണ് രാജകീയ പ്രൌഡിയോടെ ദീപികയുടെയും രണ്‍വീര്‍ സിംഗിന്റെയും വിവാഹം നടന്നത്. ഇപ്പോളിതാ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെച്ച് ദീപിക വെളിപ്പെടുത്തിയ കാര്യം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
രണ്‍വീറിന്റെയും തന്റെയും വിവാഹനിശ്ചയം നാലു വര്‍ഷം മുമ്പുതന്നെ കഴിഞ്ഞിരുന്നുവെന്നാണ് ദീപികയിപ്പോള്‍ പറയുന്നത്. എന്നാല്‍ ഇത് ഇത്രയും കാലം രഹസ്യമാക്കി വച്ചതിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. രണ്‍വീറും ദീപികയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെ ആയെങ്കിലും ഇരുവരും പ്രതികരിച്ചിരുന്നില്ല. വിവാഹത്തിന്റെ ക്ഷണക്കത്ത് പുറത്ത് വിട്ട അവസരത്തില്‍ മാത്രമാണ് ദീപിക പ്രണയത്തെ കുറിച്ച് സംസാരിക്കാന്‍ തയ്യാറായത്. അങ്ങനെയിരിക്കേയാണ് നാലു വര്‍ഷം മുന്നേ വിവാഹനിശ്ചയം കഴിഞ്ഞതാണെന്ന ദീപികയുടെ വെളിപ്പെടുത്തല്‍.
വിവാഹ ശേഷം ഫോട്ടോഷൂട്ടിനായി ബിക്കിനി അണിഞ്ഞതിന്റെ പേരില്‍ ദീപിക ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ‘വിവാഹ ശേഷമെങ്കിലും മാന്യമായി വസ്ത്രം ധരിച്ചൂ കൂടെ’?, ഫോട്ടോഷൂട്ട് കൊള്ളാം ഇത്തരത്തില്‍ അതിരു വിടരുത്’ എന്ന് തുടങ്ങി നിരവധി കമന്റുകളായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് വന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയിലാണ് ദീപിക ഇപ്പോള്‍ അഭിനയിക്കുന്നത്. എന്തായാലും താരം ഇപ്പോള്‍ പുറത്തു വിട്ട വിവരം എല്ലാവര്‍ക്കും ഒരു സര്‍പ്രൈസായിരിക്കുകയാണ്.