ബോളിവുഡ് നടന്മാരില്‍ സൂപ്പര്‍താര പദവിയില്‍ പലരുമുണ്ടെങ്കിലും ഷാരൂഖ് ഖാനുള്ള ജനപ്രീതി ഇന്നും മറ്റാര്‍ക്കും അവകാശപ്പെടാനില്ല. അദ്ദേഹത്തിന്റെ സൗഹൃദപരമായ പെരുമാറ്റമാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്. തനിക്കൊപ്പം അഭിനയിക്കാനെത്തുന്നവരോട് തികഞ്ഞ സൗഹൃദത്തില്‍ പെരുമാറുന്ന ഖാന്‍ ബോളിവുഡിലെ പല സൂപ്പര്‍ താരങ്ങളുടെയും അടുത്ത സുഹൃത്തും കൂടിയാണ്. താരത്തിന്റെ സൗഹൃദം വ്യക്തമാക്കുന്ന മറ്റൊരു വീഡിയോയാണ് ഇന്‍സ്റ്റാഗ്രാമില്‍ ഇത്തവണ വൈറലായത്.
‘ബാത്തെയ്ന്‍ വിത്ത് ബാദ്ഷ’ എന്ന പ്രത്യേക പരിപാടിയിലാണ് സംഭവം. അതിഥിയായി ഷാരൂഖിന് മുന്നിലെത്തിയത് ബോളിവുഡ് സൂപ്പര്‍ നായിക ദീപിക പദുക്കോണും. പരിപാടി തുടങ്ങിയതിന് ശേഷം ദ്വീപികയുടെ മാതാവ് ഉജ്ജല പദുക്കോണ്‍ ദീപികയ്ക്കയച്ച കത്ത് ഷാരൂഖ് വായിച്ചതോടെ ദീപികയ്ക്ക് കണ്ണീരടക്കാന്‍ സാധിച്ചില്ല. പ്രഫഷണല്‍ ജീവിതത്തില്‍ തന്റെ മകള്‍ നേടിയ വിജയത്തെ അഭിന്ദിച്ച് തുടങ്ങുന്ന കത്തില്‍ വ്യക്തിപരമായതും തൊഴില്‍പരമായതും എന്തെന്ന് വേര്‍തിരിച്ചറിയാനുള്ള തിരിച്ചറിവ് തന്റെ മകള്‍ക്ക് ലഭിച്ചതില്‍ അഭിമാനിക്കുന്നുണ്ടെന്നുമാണ് എഴുതിയിരുന്നത്.
കത്ത് വായിച്ചതോടെ കണ്ണീരടക്കാനാവാതെ വിഷമിച്ച ദീപികയുടെ അടുത്ത് ചെന്ന് കണ്ണീര്‍ തുടയ്ക്കുന്ന ഷാരൂഖിന്റെ വീഡിയോയാണ് ഇന്‍സ്റ്റാഗ്രാമില്‍ വൈറലായത്. ദീപികയുടെ ഫാന്‍ ക്ലബ്ബിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഓം ശാന്തി ഓം എന്ന ഷാരൂഖിന്റെ ഹിറ്റ് ചിത്രത്തിലൂടെയാണ് ദീപിക സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. 2007ല്‍ ഇറങ്ങിയ ഓം ശാന്തി ഓമിന് ശേഷം ബോളിവുഡിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിമാരുടെ ലിസ്റ്റില്‍ വരെയെത്തിയ ദീപികയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു.