ബോളിവുഡ് ഏറെ ആഘോഷിച്ച പ്രണയമായിരുന്നു ദീപിക പദുക്കോണ്‍-രണ്‍ബീര്‍ കപൂര്‍ ജോഡികളുടേത്. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ അതു തകര്‍ന്നത് ബോളിവുഡിനെയാകെ ഞെട്ടിച്ചു. പിന്നീട് രണ്‍വീര്‍ സിംഗുമായി പ്രണയത്തിലായ ദീപിക ഉടനൊരു വിവാഹത്തിനെല്ലെന്നും പറയുന്നുണ്ട്. എന്നാല്‍ ഉചിതമായ സമയത്തു തന്നെ താന്‍ വിവാഹിതയാവുമെന്നും ദീപിക പറയുന്നു.
വിവാഹത്തെക്കുറിച്ച് പ്രത്യേക സ്വപ്നങ്ങള്‍ ഇല്ലെങ്കിലും തന്റെ വിവാഹത്തില്‍ ഒരു ബോളിവുഡ് താരത്തെ മാത്രം ക്ഷണിക്കില്ലെന്ന് ദീപിക വെളിപ്പെടുത്തി. നടി നേഹ ദൂപിയ അവതാരകയായി എത്തുന്ന പരിപാടിയിലായിരുന്നു ദീപികയുടെ പ്രതികരണം. തന്റെ വിവാഹത്തിന് കത്രീന കൈഫിനെ ദീപിക ക്ഷണിക്കുമോയെന്നായിരുന്നു ഷോയുടെ അവതാരക ചോദിച്ചത്. എന്നാല്‍ ഈ ചോദ്യത്തിന് നോ എന്നായിരുന്നു ദീപികയുടെ മറുപടി. മുമ്പ് നല്ല സുഹൃത്തുക്കളായിരുന്ന ദീപികയും കത്രീനയും ഇപ്പോള്‍ അത്ര നല്ല രസത്തിലല്ലെന്ന് ബോളിവുഡിലെ പലര്‍ക്കും അറിയാം. ദീപികയുടെ മുന്‍കാമുകന്‍ രണ്‍ബീര്‍ കപൂര്‍ കത്രീന കെയ്ഫുമായി അടുത്തതാണ് ദീപികയുമായുള്ള ബന്ധം വേര്‍പിരിയാന്‍ ഇടയാക്കിയത്. ഇതാണ് ദീപികയ്ക്ക് കത്രീനയോടുളള ദേഷ്യത്തിന് പിന്നിലെന്നും ചില അടക്കം പറച്ചിലുകളുണ്ട്.