ലണ്ടനിലും ഡൽഹിയിലും ദീപിക പദുക്കോണിന്റെ മെഴുകു പ്രതിമകൾ വരും. മെഴുകു പ്രതിമകൾ സ്ഥാപിക്കാനുള്ള ജോലികൾ തുടങ്ങിക്കഴിഞ്ഞു. ലണ്ടനിലെ മാഡം തുസോയിലെ മെഴുകു പ്രതിമകളിൽ ഒന്നാകാൻ ഒരുങ്ങിയിരിക്കുകയാണ് ദീപിക പദുക്കോൺ. അടുത്ത വർഷം ലണ്ടനിലെ മ്യൂസിയത്തിൽ പ്രതിമയെത്തും. ഡൽഹിയിലും അധികം താമസിക്കാതെ പ്രതിമ എത്തുമെന്നാണ് റിപ്പോർട്ട്.
ഇതിന് വേണ്ടി മ്യൂസിയ അധികൃതർ ലണ്ടനിൽവച്ച് ദീപികയുമായി കൂടിക്കാഴ്ച നടത്തി. താൻ മെഴുകു പ്രതിമായാകാൻ പോകുന്ന കാര്യം ദീപിക ട്വിറ്റർ പേജിലൂടെയാണ് അറിയിച്ചത്. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, കത്രീന കൈഫ്, പ്രഭാസ്, ഐശ്വര്യ റായി എന്നിവരുടെ പ്രതിമ മ്യൂസിയത്തിലുണ്ട്. ഇവർക്ക് പിന്നാലെയാണ് ദീപിക ഇവിടെ സ്ഥാനം പിടിക്കുന്നത്.