ബോളിവുഡ് സൂപ്പർസുന്ദരി ദീപിക പദുക്കോണും ബോളിവുഡിലെ യുവനായകൻ രണ്‍വീർ സിംഗും അവധി ആഘോഷിക്കാൻ ഫ്ലോറിഡയിൽ എത്തി. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ്. വരുന്ന നവംബർ 10ന് ഇരുവരുടെയും വിവാഹം നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
വിവാഹം മുന്നിൽകണ്ട് ഇരുവരും ഫ്ലോറിഡയിൽ ഷോപ്പിംഗ് നടത്തുകയും ചെയ്തു. ബംഗളൂരുവിൽ വച്ചായിരിക്കും ഇവരുടെ വിവാഹം നടക്കുക. മുംബൈയിൽ വന്പൻ റിസപ്ഷനും ഒരുക്കുമെന്നാണ് റിപ്പോർട്ടുകൾ. വിവാഹശേഷം ഒരുമിച്ച് താമസിക്കാനായി മുംബൈയിൽ പുതിയൊരു ഫ്ലാറ്റും രണ്‍വീർ സ്വന്തമാക്കിയിട്ടുണ്ട്.
പ്രിയങ്ക ചോപ്ര-നിക് ജോനാസ്, രണ്‍ബീർ കപൂർ-ആലിയ ഭട്ട് വിവാഹങ്ങളും ഈ വർഷം തന്നെ ബോളിവുഡിൽ നടക്കുമെന്നാണ് വാർത്തകൾ.