ബോളിവുഡിലെ താരദന്പതികളായ രണ്‍വീർ സിംഗും ദീപിക പദുക്കോണും വിവാഹശേഷം ആദ്യമായി ഒന്നിച്ച് അഭിനയിക്കാൻ പോകുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽദേവിന്റെ ജീവിത കഥ പറയുന്ന 83 എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. രണ്‍വീർ സിംഗാണ് കപിൽദേവിന്റെ വേഷത്തിൽ അഭിനയിക്കുന്നത്. കപിലിന്റെ ഭാര്യ റോമി ദേവിന്റെ വേഷത്തിലാണ് ദീപിക പദുക്കോണ്‍ അഭിനയിക്കുന്നത്.
ഈ ചിത്രത്തിൽ അഭിനയിക്കാൻ ദീപിക പദുക്കോണ്‍ വാങ്ങുന്നത് 14കോടി രൂപയാണ്. നിലവിൽ ബോളിവുഡിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടി കൂടിയാണ് ദീപിക. വിവാഹത്തിനുമുന്‍പ് രംഗീല, ബജ്റാവോ മസ്താനി, പദ്മാവത് തുടങ്ങിയ ചിത്രങ്ങളിൽ ദീപികയും രണ്‍വീർ സിംഗും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
ഇവർ ഒന്നിച്ച ചിത്രങ്ങൾ ബോക്സോഫീസിൽ വൻ ഹിറ്റായി മാറുകയും ചെയ്തു. ആസിഡ് ആക്രമണത്തിനിരയായ യുവതിയുടെ കഥ പറയുന്ന ചപക് ആണ് ദീപികയുടേതായി ഉടൻ പുറത്തിറങ്ങാനുള്ള ചിത്രം.