കരൺ ജോഹറിന്റെ ജനപ്രിയ ടോക്ക് ഷോയായ ‘കോഫി വിത്ത് കരൺ’ ആകാംക്ഷയോടെ കാത്തിരിക്കുന്ന എട്ടാം സീസൺ ഉടൻ അരങ്ങേറ്റം കുറിക്കാൻ പോകുന്നു. ഷോയിൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ട സെലിബ്രിറ്റികളാണ് അതിഥികളായ് എത്തുന്നത്. എന്നാൽ ബോളിവുഡിലെ പവർ ജോഡികളായ രൺവീർ സിംഗും ദീപിക പദുകോണും അതിഥികളായെത്തുന്ന കോഫി വിത്ത് കരൺ 8ന്റെ ആദ്യ എപ്പിസോഡിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്.
ടീസറിൽ കറുത്ത വസ്ത്രങ്ങൾ ധരിച്ചെത്തിയ താര ദമ്പതികൾ സ്റ്റൈലിഷായാണ് എത്തുന്നത്.’ബോളിവുഡ് റോയൽറ്റി’ എന്ന് അവരെ കരൺ ജോഹർ വിശേഷിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ കരൺ ജോഹറിൽ നിന്ന് പ്രശംസ നേടിയ ദമ്പതികൾ ഇതിനെ തുടർന്ന് രൺവീർ കരണിനെ ‘താർക്കി അങ്കിൾ’ എന്നും വിളിക്കുന്നു.
സംഭാഷണത്തിനിടയിൽ കരൺ ദീപികയോട് രസകരമായ ഒരു ചോദ്യം ചോദിച്ചു. “റോക്കി ഔർ റാണി കി പ്രേം കഹാനി” എന്ന സിനിമയിലെ രൺവീറിന്റെ കഥാപാത്രമായ റോക്കി രൺധാവയുമായി എപ്പോഴെങ്കിലും ഡേറ്റ് ചെയ്യുമോ എന്ന്. ഇതിന് തമാശയായി ദീപിക പ്രതികരിച്ചു, “ഞാൻ റോക്കി രൺധാവയെ വിവാഹം കഴിച്ചു എന്ന്. കൂടാതെ 2015 ൽ രൺവീർ ദീപികയോട് വിവാഹ അഭ്യർഥന നടത്തിയ കാര്യവും താരങ്ങൾ പറഞ്ഞു.
2015 ൽ ഇറ്റലിയിലെ ലേക് കോമോയിൽ വെച്ച് നടന്ന വിവാഹത്തിന് മൂന്ന് വർഷം മുമ്പ് ദീപിക പദുക്കോണുമായി രൺവീർ സിംഗ് വിവാഹനിശ്ചയം നടത്തിയിരുന്നോ എന്ന് കരൺ ചോദിക്കുകയും ചെയ്തു. രൺവീർ മറുപടിയായ് തലയാട്ടി.
തനിക്ക് മുമ്പ് മറ്റൊരാൾ അത് ചെയ്യാനുള്ള അവസരമൊന്നും എടുക്കാൻ ആഗ്രഹിക്കാത്തതിനാലാണ് താൻ ആ സമയത്ത് ദീപികയോട് വിവാഹാഭ്യർത്ഥന നടത്തിയതെന്ന് രൺവീർ പറഞ്ഞു. അടുത്തതായി, രൺവീറിനെ കൂടാതെ തന്റെ മികച്ച ഓൺ-സ്ക്രീൻ കെമിസ്ട്രിയെക്കുറിച്ച് ചോദിച്ചപ്പോൾ വരാനിരിക്കുന്ന “ഫൈറ്റർ” എന്ന ചിത്രത്തിലെ തന്റെ സഹനടനായ ഹൃത്വിക് റോഷനെ ദീപിക പരാമർശിച്ചു.
ദമ്പതികളുടെ പ്രിയപ്പെട്ട നിമിഷങ്ങൾ, കളിചിരികൾ, വെളിപ്പെടുത്തലുകൾ എന്നിവയാൽ പ്രമോ നിറഞ്ഞിരിക്കുന്നു. രൺവീർ സിങ്ങും ദീപിക പദുക്കോണും 2018 ഡിസംബർ 14-നാണ് വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ ഇറ്റലിയിൽ വച്ചായിരുന്നു ചടങ്ങുകൾ.
പരമ്പരാഗത ദക്ഷിണേന്ത്യൻ ശൈലിയിലാണ് വിവാഹം നടന്നത്. വിവാഹത്തിന് മുമ്പ് ഇരുവരും കൊങ്കണി ആചാരങ്ങൾ പാലിച്ച് മോതിരം മാറ്റി. സഞ്ജയ് ലീല ബൻസാലിയുടെ ഗോലിയോൻ കി രാസ് ലീല: രാം ലീല, ബാജിരാരോ മസ്താനി, പദ്മാവത് എന്നീ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.