ഏറെ നാളായി ബോളിവുഡിലെ ഒന്നാം നമ്പര്‍ നായികാ പദവി അലങ്കരിക്കുന്ന നടിയാണ് ദീപിക പദുകോണ്‍. പതിറ്റാണ്ടുകളായിതന്നെ ദീപിക ഈ സ്ഥാനത്ത് വെല്ലുവിളികളില്ലാതെ തുടരുകയാണ്. കൊവിഡിന് ശേഷം അഞ്ച് 100 കോടി ചിത്രങ്ങള്‍ ഉള്ള താരമാണ് ദീപിക. മാത്രമല്ലെ കരിയറിലുടനീളം ഏകദേശം 10,000 കോടി ബോക്സ് ഓഫീസ് കളക്ഷനും വിവിധ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും സ്വന്തമാക്കിയ താരം കൂടിയാണ് ദീപിക.
അതിനാല്‍ തന്നെ ഹിന്ദി സിനിമയുടെ ബോക്സ് ഓഫീസ് റാണിയാണ് എന്നാണ് ദീപിക അറിയപ്പെടുന്നത്. 83 (102 കോടി), പത്താന് (543.22 കോടി), ജവാന് (640.42 കോടി), ഫൈറ്റര്‍ (215 കോടി), കല്‍ക്കി 2898 എഡി (292.96 കോടി) എന്നിവയാണ് കൊവിഡിന് ശേഷമുള്ള ദീപിക പദുക്കോണിന്റെ 100 കോടി ക്ലബ്ബ് ചിത്രങ്ങള്‍. മാത്രമല്ല രണ്ട് 500 കോടി ചിത്രങ്ങള്‍ ഉള്ള നടി എന്ന റെക്കോഡും ദീപികയ്ക്കായിരുന്നു.
എന്നാല്‍ ബോക്സോഫീസ് റാണി എന്ന ദീപികയുടെ പേരിന് ഇപ്പോള്‍ വലിയ വെല്ലുവിളി നേരിട്ട് കൊണ്ടിരിക്കുകയാണ്. നാഷണല്‍ ക്രഷ് രശ്മിക മന്ദാനയാണ് ദീപികയെ ബോക്സോഫീസ് കണക്കില്‍ പിറകിലാക്കാന്‍ പോകുന്നത്. ദീപികയുടേതിന് സമാനമായി കൊവിഡിന് ശേഷം അഞ്ച് 100 കോടി ചിത്രങ്ങള്‍ രശ്മികയ്ക്കുമുണ്ട്.
പുഷ്പ: ദി റൈസ്: (267.5 കോടി), വരിസു (178.14 കോടി), ആനിമല്‍ (554 കോടി), പുഷ്പ 2: ദി റൂള്‍: (1,265.97 കോടി), ഛാവ (447.26 കോടി*) എന്നിവയാണ് അവ. ഇതില്‍ ഛാവ ഇപ്പോഴും വിജയക്കുതിപ്പ് തുടരുകയാണ്. ഈ നിലയില്‍ കൊവിഡിന് ശേഷം ഇന്ത്യന്‍ സിനിമയില്‍ മൂന്ന് 500 കോടി സിനിമകള്‍ ഉള്ള ഏക നടി എന്ന നേട്ടത്തിലേക്ക് രശ്മിക മന്ദാന എത്തും എന്നുറപ്പാണ്.
എന്നാല്‍ ഇതിലും നില്ക്കാന് പോകുന്നില്ല രശ്മികയുടെ വിജയക്കുതിപ്പ്. ഈ വര്‍ഷം സിക്കന്ദര്‍, കുബേര, തമ എന്നീ ചിത്രങ്ങള്‍ കൂടി താരത്തിന്റേതായി വരാനുണ്ട്. മൂന്ന് ചിത്രങ്ങളും വന്‍ ബോക്സ് ഓഫീസ് ഗ്രോസ് നേടുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അതിനാല്‍, 100 കോടി ക്ലബ്ബില്‍ ഒന്നാം സ്ഥാനം രശ്മിക മന്ദാനയ്ക്ക് ലഭിക്കുമെന്നാണ് വിലയിരുത്തല്‍.