ഇന്ത്യൻ സിനിമയിൽ നായികമാർക്ക് ഒരിക്കലും നായകനൊപ്പം പ്രതിഫലം ലഭിച്ചിട്ടില്ല. ഈ ചരിത്രം മാറ്റിയെഴുതുകയാണ് നടി ദീപിക പദുക്കോണും സംവിധായകൻ സഞ്ജയ് ലീല ബൻസാലിയും. 200 രൂപ കോടി മുതൽമുടക്കിലെത്തുന്ന റാണി പത്മാവതി എന്ന ചിത്രത്തിലൂടെയാണ് ചരിത്രം മാറ്റിയെഴുതുന്നത്. മീവാറിലെ രജപുത്ര റാണി പത്മാവതിയുടെ ജീവതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ദീപികയാണ് കേന്ദ്രകഥാപാത്രമായെത്തുന്നത്. അലാവുദ്ദീൻ ഖിൽജിയായി രണ്‍വീർ സിങ്ങും റാണി പത്മാവതിയുടെ ഭർത്താവ് രത്തൻ സിങ്ങായി ഷാഹിദ് കപൂറും വേഷമിടുന്നു.
ചിത്രത്തിൽ അഭിനയിക്കുന്നതിന് ദീപിക വാങ്ങുന്നത് 11 കോടി രൂപയാണ്. രണ്‍വീറിനും ഷാഹിദിനും എട്ടു കോടിവീതമാണ് പ്രതിഫലം നൽകുന്നത്. റാണി പത്മാവതിയായി ഐശ്വര്യ റായിയെയും രത്തൻ സിങ്ങായി സൽമാൻ ഖാനെയുമാണ് ബൻസാലി ആദ്യം പരിഗണിച്ചിരുന്നത്. ഒന്നിച്ചഭിനയിക്കാൻ ഇരുവരും വിസമ്മതിച്ചതിനെത്തുടർന്നാണ് ദിപികയ്ക്ക് നറുക്ക് വീണത്. നായികാപ്രാധാന്യമുള്ള സിനിമയിൽ അഭിനയിക്കാൻ കിംഗ് ഖാനടക്കമുള്ളവർ തയാറായില്ലെന്നും ഗോസിപ്പുകളുണ്ട്.കഴിഞ്ഞകാല ചിത്രങ്ങളെല്ലാം നൂറുകോടി ക്ലബിൽ ഇടം നേടിയതും ഹോളിവുഡിലെ അരങ്ങേറ്റവുമെല്ലാം കണക്കിലെടുത്താണ് നായകനെക്കാൾ ഉയർന്ന പ്രതിഫലം നൽകി ദീപികയെ അഭിനയിപ്പിക്കാൻ തീരുമാനിച്ചതെന്ന് സഞ്ജയ് ലീല ബൻസാലി പറയുന്നു.
ഇന്ത്യൻ നടിമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ് ദീപിക. ഫോബ്സ് മാസികയുടെ ലിസ്റ്റിൽ അന്താരാഷ്്ട്ര തലത്തിൽ പ്രതിഫല കാര്യത്തിൽപത്താമതാണ് ദീപികയുടെ സ്ഥാനം.അലാവുദ്ദീൻ ഖിൽജിയും റാണി പത്മാവതിയും തമ്മിലുള്ള പ്രണയരംഗങ്ങൾ ഉണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് ജനുവരിയിൽ രാജസ്ഥാനിലെ രജപുത്ര സമുദായക്കാർ ചിത്രത്തിന്റെ സെറ്റ് ആക്രമിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. ബൻസാലി പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം അടുത്ത വർഷം ഫെബ്രുവരിയിൽ തീയറ്ററുകളിലെത്തും. വൈകോം 18 മോഷൻ പിക്ചേഴ്സിനാണ് വിതരണം