ബോളിവുഡ് നടി ദീപിക പദുക്കോണ്‍ വീണ്ടും ലോകത്തിലെ ഏറ്റവും സെക്സിയായ സ്ത്രീയായി തെരഞ്ഞെടുക്കപ്പെട്ടു. ഹോളിവുഡിൽ പുതിയ സാധ്യതകൾ തേടി പോകുന്ന ദീപികയ്ക്കാണു വീണ്ടുമൊരു നേട്ടം കൂടി ലഭിച്ചിരിക്കുന്നത്. തുടർച്ചയായി രണ്ടാം തവണയും ലോകത്തിലെ ഏറ്റവും സെക്സിയായ സ്ത്രീയായി ദീപികയെ തിരഞ്ഞെടുത്തിരിക്കുന്നു.
ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു പബ്ലിക്കേഷൻ നടത്തിയ സർവെയിലാണ് ദീപിക ഏറ്റവും സെക്സിയായ സ്ത്രീയായി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വർഷവും സെക്സിയസ്റ്റ് വിമൻ അലൈവ്’ ടൈറ്റിൽ ദീപിക പദുക്കോണിന് തന്നെയാണ് ലഭിച്ചത്. 33 ശതമാനം വോട്ടുകളോടെയാണ് ഇത്തവണ ദീപിക ടൈറ്റിൽ സ്വന്തമാക്കിയത്. ഹോളിവുഡിലും നിറസാന്നിധ്യമായി മാറാനൊരുങ്ങുന്ന ദീപികയുടെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രം പദ്മാവതിയാണ്.