ഷാരൂഖ് ഖാന്റെ പുതിയ ചിത്രത്തിൽ രണ്ടു നായികമാർ ഉണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ അതാരായിരിക്കും എന്നായിരുന്നു ബോളിവുഡിലെ ചർച്ച. ഒടുവിൽ അത് കത്രീന കെയ്ഫും അനുഷ്ക ശർമയുമാണെന്ന് ഉറപ്പിച്ചുകഴിഞ്ഞപ്പോഴാണ് അറിയുന്നത് ഒരാൾക്കുകൂടി സാധ്യതയുണ്ടെന്ന്. പിന്നീട് അത് ആരാണെന്നറിയാനായിരുന്നു എല്ലാവരുടേയും കാത്തിരിപ്പ്. സിനിമയിൽ ഗസ്റ്റ് റോളിൽ പ്രത്യക്ഷപ്പെടുന്ന താരം താൻതന്നെയാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ദീപിക പദുക്കോണ്‍. രു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ദീപിക ഇക്കാര്യം അറിയിച്ചത്.
ഓം ശാന്തി ഓം എന്ന ഒറ്റ സിനിമകൊണ്ട് ബോളിവുഡ് ആരാധകരുടെ മനസിൽ ഇടംനേടിയ താരജോടികളാണ് ഷാരൂഖ് ഖാനും ദീപിക പദുക്കോണും. കളക്ഷനിൽ റിക്കാർഡിട്ട ഓം ശാന്തി ഓമിനുശേഷം ഇരുവരും ഒന്നിച്ചെത്തിയ ചെന്നൈ എക്സ്പ്രസും ഹാപ്പി ന്യൂ ഇയറും സൂപ്പർ ഹിറ്റുകളായരിന്നു. കിംഗ് ഖാൻ തന്നെ നേരിട്ട് വിളിച്ചാണ് പുതിയ സിനിമയുടെ കാര്യം പറഞ്ഞതെന്ന് ദീപിക അഭിമുഖത്തിൽ പറഞ്ഞു. ഷാരൂഖിന്റെ പുതിയ ചിത്രത്തിൽ ഗസ്റ്റ് റോളിലാവും ദീപിക എത്തുക. കത്രീന കെയ്ഫും അനുഷ്ക ശർമയുമാണ് പ്രധാന നായികമാർ. ഷാരൂഖ് കുള്ളനായി അഭിനയിക്കുന്ന ചിത്രം ക്രിസ്മസിന് തിയറ്ററുകളിൽ എത്തും.