ബൈ: വാട്സ്ആപ്പ് സന്ദേശങ്ങളിൽ പരാമർശിക്കുന്നത് കൈകൊണ്ട് ഉരുട്ടിയ സിഗരറ്റിനെക്കുറിച്ചെന്ന് മയക്കുമരുന്ന് ഇടപാടിൽ താരങ്ങളുടെ മൊഴി.
പ്രമുഖ നടിമാരായ ദീപിക പദുക്കോൺ, സാറാ അലിഖാൻ, ശ്രദ്ധാ കപൂർ, രാകുൽ പ്രീത് സിംഗ് എന്നിവരെയാണ് കഴിഞ്ഞ ദിവസം ബോളിവുഡിലെ മയക്കുമരുന്ന് ഇടപാടിനെക്കുറിച്ച് അന്വേഷിക്കുന്ന നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ചോദ്യം ചെയ്തത്.
“ഡൂബ്” എന്ന വാക്ക് ഇത്തരത്തിലുള്ള സിഗരറ്റിനെ ഉദേശിച്ചാണെന്നും ഇവർ പറഞ്ഞു. അതേസമയം ഒരിക്കലും സിഗരറ്റ് വലിച്ചിട്ടില്ലെന്നും നടിമാർ ചോദ്യം ചെയ്യലിൽ പറഞ്ഞതായി ഒരു എൻസിബി ഉദ്യോഗസ്ഥൻ പറഞ്ഞു.
വാട്സാപ്പ് ചാറ്റ് നടത്തിയ കാര്യം സമ്മതിച്ച ദീപികയും ശ്രദ്ധയും മയക്കുമരുന്ന് ഉപയോഗിച്ചെന്ന ആരോപണം നിഷേധിച്ചു. ചോദ്യം ചെയ്യാനായി എൻസിബിഓഫീസിലേക്ക് വിളിപ്പിച്ച ദീപിക പദുകോൺ, സാറാ അലി ഖാന്, ശ്രദ്ധ കപൂര്‍ എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു.
അഞ്ച് ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘം രണ്ട് റൗണ്ടുകളിലായാണ് ദീപികയെ ചോദ്യം ചെയ്തത്. ദീപിക ലഹരി ആവശ്യപ്പെട്ട് ചാറ്റ് ചെയ്ത മാനേജര്‍ കരിഷ്മ പ്രകാശിനൊപ്പം ഇരുത്തിയാണ് താരത്തെ ചോദ്യം ചെയ്തത്.