പുറത്തുവരുന്ന വാർത്തകൾ വിശ്വസിക്കാമെങ്കിൽ ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിന്റെ കഴുത്തിൽ യുവനായകൻ രണ്‍വീർസിംഗ് ഉടൻ മിന്നുചാർത്തും. നാലു മാസങ്ങൾക്കകം ഇവരുടെ വിവാഹം നടക്കുമെന്നാണ് വാർത്തകൾ വരുന്നത്. വിവാഹത്തിനായുള്ള ഒരുക്കങ്ങൾ ഇവർ തുടങ്ങിക്കഴിഞ്ഞു.
ദീപികയുടെയും രണ്‍വീറിന്റെയും കുടുംബങ്ങൾ തമ്മിൽ വിവാഹക്കാര്യത്തെക്കുറിച്ച് ധാരണയിലെത്തിയതായിട്ടാണ് വിവരം. അടുത്തിടെ മാലിദ്വീപിൽവച്ച് ദീപികയുടെ ജന്മദിന ദിവസം ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞതായും വാർത്തകൾ വന്നിരുന്നു. ഇന്ത്യക്കു വെളിയിലായിരിക്കും ഇവരുടെ വിവാഹമെന്നാണ് സൂചനകൾ.
രണ്ടുപേർക്കും ബീച്ച് ഇഷ്ടമായതിനാൽ ബീച്ചിൽവച്ച് ഇവരുടെ വിവാഹം നടന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വിവാഹത്തിനുശേഷം മുംബൈയിൽവച്ചും ബാംഗളൂരിൽവച്ചും വലിയൊരു റിസപ്ഷൻ സംഘടിപ്പിക്കും. വിരാട് കോഹ് ലി-അനുഷ്ക ശർമ വിവാഹത്തിനുശേഷം ബോളിവുഡ് ആഘോഷിക്കാൻ പോകുന്ന വിവാഹമായിരിക്കും ഇവരുടേത്. അതേസമയം, വിവാഹ കാര്യത്തെക്കുറിച്ച് ദീപികയോ രണ്‍വീറോ ഇതുവരം പ്രതികരിച്ചിട്ടില്ല.