രൺവീർ സിംഗ് – ദീപിക പദുക്കോണിന്റെയും വിവാഹം സ്വിറ്റ്സർലൻഡിൽ നടക്കും. കല്യാണം നടത്താനുള്ള സ്വിസ് സർക്കാരിന്റെ ക്ഷണം രൺവീറിന് ലഭിച്ചിട്ടുണ്ട്. സ്വിറ്റ്സർലൻഡിലെ ടൂറിസം അംബാസഡറാണ് രൺവീർ സിംഗ്. ഈ ബന്ധം വഴിയാണ് രൺവീറിന് സ്വിറ്റ്സർലൻഡിൽ കല്യാണം നടത്താനുള്ള സുവർണാവസരം ലഭിച്ചത്.
ദീപികയുടെ മാതാപിതാക്കൾ മുംബൈയിൽ രൺവീറിന്റെ കുടുംബത്തെ കാണാൻ എത്തിയിരുന്നു. വിവാഹ തീയതി നിശ്ചയിക്കാനാണ് ഇവർ എത്തിയതെന്നാണ് അറിയാൻ കഴിഞ്ഞത്. ഹിന്ദു ആചാര പ്രകാരമായിരിക്കും കല്യാണം നടക്കുക.