സോഷ്യൽ മീഡിയ ചർച്ച ചെയ്യുകയാണ് ദീപിക പദുക്കോൺ ആ കമന്റ് ഡിലീറ്റ് ചെയ്തത് എന്തിനെന്ന്. രൺവീർ സിംഗ് അവാർഡ് വാങ്ങുന്ന ഫോട്ടോയ്ക്ക് താഴെ ദീപിക “എന്റേത്’ എന്ന് കമന്റ് ഇട്ടിരുന്നു. ആ കമന്റിന് ലൈക്കുകളുടെ എണ്ണം കൂടിയതോടെ ദീപിക പതുക്കെ ആ കമന്റ് പിൻവലിച്ചു.
എന്റേതെന്ന് ദീപിക ഉദ്ദേശിച്ചത് രൺവീറിനെയാണെന്നാണ് സോഷ്യൽ മീഡിയയിൽ പലരും പറഞ്ഞത്. എന്നാൽ ദീപിക എന്താണ് ഉദ്ദേശിച്ചതെന്ന് താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. രൺവീർ – ദീപിക കല്യാണം ഉടൻ കാണുമെന്നുള്ള കിംവദന്തികൾ പരക്കുന്നതിനിടെയാണ് ദീപികയുടെ കമന്റ് ചർച്ചാ വിഷയമായിരിക്കുന്നത്. എന്തായാലും എല്ലാവരും കണ്ടു. പിന്നെ എന്തിന് ആ കമന്റ് ദീപിക പിൻവലിച്ചുവെന്ന് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണ്