ടൈറ്റാനിക്കിലെ നായകൻ ലിയനാർഡോ ഡി കാപ്രിയോയ്ക്ക് ലോകമെന്പാടും ആരാധകരുണ്ട്. ചെറുപ്പത്തിൽ ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിന്റെ ഹൃദയം കീഴടക്കിയതും ഈ ഹോളിവുഡ് നടനാണ്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ദീപിക കാപ്രിയയോടുള്ള ആരാധന വെളുപ്പെടുത്തിയത്. ഇൻസ്റ്റാഗ്രാമിൽ സഹോദരിയോടൊപ്പമുള്ള ഒരു കുട്ടിക്കാല ചിത്രം ദീപിക പങ്കുവച്ചരുന്നു. സഹോദരിമാരുടെ മുറിയിൽവച്ചെടുത്ത ചിത്രത്തിന്റെ പശ്ചാത്തലത്തിൽ നിറയെ കാപ്രിയോയുടെ ചിത്രങ്ങൾകാണാം. ടൈറ്റാനിക്കിന്റെ പോസ്റ്ററുകളും ഇവരുടെ മുറിയുടെ ചുവരിൽ ഒട്ടിച്ചിട്ടുണ്ട്.
കുട്ടിയായിരിക്കുന്പോൾ പ്രിയങ്കയ്ക്കും സഹോദരിക്കും ഏറ്റവും ഇഷ്ടമുണ്ടായിരുന്ന നടനായിരുന്നത്രേ കാപ്രിയോ. ദീപികയ്ക്കായിരുന്നു ആരാധന കൂടുതൽ. ഇദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഇരുവരും കാണുമായിരുന്നു. വീടിന്റെ ചുവരിൽ മാത്രമായിരുന്നില്ല ദീപികയുടെ മനസിലും കാപ്രിയോആയിരുന്നു ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന് ഒാസ്കർ അവാർഡ് കിട്ടാത്തതിൽ ഈ ആരാധികയ്ക്ക് ഏറെ വിഷമമുണ്ടായിരുന്നു. കഴിഞ്ഞതവണ കാപ്രിയോയ്ക്ക് മികച്ച നടനുള്ള ഓസ്കാർ കിട്ടിയപ്പോഴാണ് ഈ സങ്കടം മാറിയത്.
ഏതായാലും ദീപികയുടെ കാപ്രിയോ പ്രണയമാണ് ഇപ്പോൾ ബോളിവുഡിൽ സംസാരവിഷയം. ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ച ദീപികയ്ക്ക് കാപ്രിയയോടൊപ്പം അഭിനയിക്കാൻ കഴിയുമോ എന്നുവരെ ആരാധകർ ചോദിക്കുന്നുണ്ട്.