പ്രണയത്തിൽ താൻ ആരേയും വഞ്ചിച്ചിട്ടില്ല. പക്ഷെ താൻ വഞ്ചിക്കപ്പെടുകയായിരുന്നു. എന്നാൽ അത് തിരിച്ചറിയാൻ ഒരുപാട് സമയം വേണ്ടിവന്നു- നടി ദീപിക പദുക്കോണാണ് തന്റെ പ്രണയം ഒരുപാട് മാനസിക പിരിമുറുക്കം നിറഞ്ഞതായിരുന്നുവെന്ന് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
തന്റെ മുന്‍ കാമുകന് രണ്ടാമതൊരു അവസരത്തിനായി കരഞ്ഞു യാചിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ദീപിക.
എന്നെ സംബന്ധിച്ചിടത്തോളം ലൈംഗികത വെറും ശാരീരികബന്ധമല്ല..മാനസികമാണ്. ഞാൻ ആരേയും ചതിച്ചിട്ടില്ല. കബളിപ്പിക്കാനാണെങ്കിൽ പ്രണയം നടിക്കുന്നതെന്തിനാണ്. പ്രണയം തകർന്നപ്പോൾ ഞാന്‍ ഒരുപാട് വേദനിച്ചു.
എന്നാൽ അവന് രണ്ടാമത് ഒരു അവസരത്തിനായി യാചിച്ചു. അവന് എന്നെ ചതിക്കുകയാണെന്ന് ചുറ്റുമുള്ളവർ പറഞ്ഞിരുന്നു. പിന്നീട് ഞാനവനെ കൈയോടെ പിടികൂടി. എങ്കിലും അയാളെ മനസിൽ നിന്ന് പുറത്താക്കാൻ ഒരുപാട് സമയമെടുത്തു- ദീപിക.
കാമുകന്റെ പേര് ദീപിക അഭിമുഖത്തിൽ പറഞ്ഞില്ലെങ്കിലും അത് രൺബീർ കപൂറാണെന്നാണ് ആരാധകരുടെ അഭിപ്രായം. ഒരുകാലത്ത് രൺബീർ-ദീപിക പ്രണയം ബോളിവുഡിലെ പ്രധാന സംസാരവിഷയമായിരുന്നു. ദീപിക പിന്നീട് രൺവീർ സിംഗിനെ വിവാഹം കഴിച്ചു.