ബോളിവുഡ് താരങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ് എവിടെച്ചെന്നാലും അവർക്കു ചുറ്റും കൂടുന്ന ഫോട്ടോഗ്രാഫർമാർ. പപ്പരാസി എന്ന് പേരിട്ടു വിളിക്കുന്ന അവർ രാപ്പകലില്ലാതെ തങ്ങളുടെ ജോലി തുടരുന്പോൾ പലപ്പോഴും നേരിടുന്നത് അവഗണനയും പരിഹാസവുമൊക്കെയാണ്. താരങ്ങൾ അവരോടു ക്ഷോഭിക്കുന്ന കാഴ്ചകളാണ് മിക്കപ്പോഴും പുറത്തു വരിക.
എന്നാൽ അതിൽ നിന്നു വ്യത്യസ്തമായി എയർപോർട്ടിൽ കൂടിനിന്ന ഫോട്ടോഗ്രാഫർമാരോട് കുശലം പറയുന്ന ദീപിക പദുകോണിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
എയർപോർട്ടിൽ നിന്നും പുറത്തു വരുന്ന ദീപിക ആപ് ലോഗ് തക് നഹി ജാത്തേ ക്യാ? (നിങ്ങൾക്ക് ഒരിക്കലും ക്ഷീണം തോന്നാറില്ലേ?) എന്നാണു ചോദിക്കുന്നത്. എന്തായാലും ദീപികയുടെ ഈ പ്രവൃത്തി ഫോട്ടോഗ്രാഫർമാർക്ക് കരുത്താകുമെന്നും ദീപികയുടെ സംസാരം മാന്യതയുടെ വാക്കായുമാണ് ബോളിവുഡിൽ ചർച്ച ചെയ്യപ്പെടുന്നത്.