ആലുവ: ഓൺലൈൻ പോർട്ടലുകളിലെ വ്യാജ വാർത്തകൾക്കെതിരെ നടൻ ദിലീപിന്റെ മകൾ മീനാക്ഷി നൽകിയ പരാതിയിൽ ആലുവ പോലീസ് അന്വേഷണം ആരംഭിച്ചു.
നാല് ഓൺലൈൻ പോര്‍ട്ടലുകള്‍ക്കെതിരെയും അവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെയുമാണ് പരാതി.
അച്ഛന്റെ സ്വഭാവം തിരിച്ചറിഞ്ഞ് വീട്ടില്‍ നില്ക്കാന് ബുദ്ധിമുട്ടാണെന്നും അമ്മ മഞ്ജുവിന്റെ അടുത്തേക്ക് മീനാക്ഷി പോകുകയാണെന്നും തുടങ്ങിയ തലക്കെട്ടുകളോടെ വ്യാജ വാര്‍ത്തകൾ പ്രസിദ്ധീകരിച്ചു.
ദിലീപിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.