ഫാഷൻ ഐക്കണായി ലേബൽ ചെയ്യപ്പെട്ട നടി ദീപിക പദുക്കോൺ 141-ാമത് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സെഷൻ ഇവന്റിൽ തന്റെ ഏറ്റവും പുതിയ ബോസ് ലേഡി ലുക്കുമായി വീണ്ടും ആരാധകരെ ഞെട്ടിച്ചു. ചാരനിറത്തിലുള്ള സ്യൂട്ട് പാന്റിലാണ് ശനിയാഴ്ച മുംബൈയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ ദീപിക എത്തിയത്. ചടങ്ങിലെ ഏറ്റവും മികച്ച വസ്ത്രം ധരിച്ചത്തെയതും ദീപിക തന്നെ.
മിനിമൽ മേക്കപ്പും സ്ലീക്ക് ബണ്ണും ഉപയോഗിച്ച് താരം തന്റെ ലുക്ക് കംപ്ലീറ്റാക്കി. നിക്കോളാസ് ഗെസ്ക്വയർ പുതുതായി പുറത്തിറക്കിയ ലൂയിസ് വിട്ടന്റെ എംബ്ലമാറ്റിക് GO-14 ബാഗും ദീപികയുടെ കൈയ്യിൽ ഉണ്ടായിരുന്നു.
ഐഒസി പരിപാടിയിൽ ദീപിക മാത്രമല്ല, ഷാരൂഖ് ഖാൻ, ആലിയ ഭട്ട്, രൺബീർ കപൂർ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളും പങ്കെടുത്തിരുന്നു. ഒളിമ്പിക്സ് സ്വർണമെഡൽ ജേതാക്കളായ അഭിനവ് ബിന്ദ്ര, നീരജ് ചോപ്ര എന്നിവരും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്കൊപ്പം എത്തിയിരുന്നു.
📸 The ever-stylish and captivating Deepika Padukone caught in her latest enchanting moment.
— Amit Karn (@amitkarn99) October 14, 2023
✨🌟 #DeepikaPadukone #FashionIcon #SpottingElegance pic.twitter.com/VGaasW32F1