ഏറെ ആരാധകർ ഉള്ള താരമാണ് ദീപിക പദുക്കോൺ. താര മൂല്യത്തിലും മുന്നിലാണ് താരം. അമ്മയാവാൻ ഒരുങ്ങുതിന്റെ സന്തോഷത്തിൽ കൂടിയാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിൽ ദീപകയുടെ ഗർഭകാല ഫാഷൻ ചർച്ചയാകാറുണ്ട്. ദീപകയുടെ വസ്ത്രങ്ങളും സ്റ്റൈലുമൊക്കെ വൈറൽ ആവാറുമുണ്ട്.
വയർ മറച്ചുപിടിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് താരം ധരിക്കാറുള്ളത്.അടുത്തിടെ മുംബൈയിൽ നടന്ന തന്റെ ചർമ്മസംരക്ഷണ ബ്രാൻഡിന്റെ ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ താരം ധരിച്ച ഇളം മഞ്ഞ നിറത്തിലുള്ള വസ്ത്രം വലിയ ചർച്ചയായിരുന്നു. ഇപ്പോൾ ഈ മഞ്ഞ ഗൗൺ വീണ്ടും ചർച്ചയായിരിക്കുകയാണ്. 82°ഇ എന്ന തന്റെ ബ്യൂട്ടി ബ്രാൻഡിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ദീപിക ഈ മഞ്ഞ ഗൗൺ ധരിച്ചത്.
ഈ വസ്ത്രം ധരിച്ചതിന് പിന്നാലെ ദീപിക ഇത് വിൽപനയ്ക്ക് വെച്ചിരുന്നു. ഒരു ഇൻസ്റ്റാഗ്രാം റീലിലൂടെയാണ് ഗൗൺ വിൽപനയ്ക്ക് വെച്ചതായി താരം പറഞ്ഞത്.”ഫ്രഷ് ഓഫ് ദി റാക്ക്! ആരാണ് ഇതിൽ കൈകോർക്കുന്നത്!? എന്നായിരുന്നു താരം ചോദിച്ചത്. മണിക്കൂറുകൾ കൊണ്ടാണ് ഈ മഞ്ഞ ഗൗൺ വിറ്റുപോയത്.
ഗൗൺ വിറ്റ് ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകും. ധരിച്ച് 72 മണിക്കൂറിന് ശേഷമാണ് ഗൗൺ വിൽപനയ്ക്ക് വച്ചതെന്നാണ് വിവരം. ദീപകയുടെ ഈ ഗൗൺ 34,000 രൂപയ്ക്കാണ് വിറ്റുപോയത്. വസ്ത്രം വിൽപനയ്ക്ക് വെച്ചതിന് പിന്നാലെ വാങ്ങിയ ആളെ ടാഗ് ചെയ്ത് ഗൗൺ വിറ്റുപോയതായി വ്യക്തമാക്കിയിരുന്നു.
എമ്പയർ കട്ട് വിത്ത് എ ഡ്രമാറ്റിക് ഫ്ലെയർ എന്നാണ് ദീപിക ഈ വസ്ത്രത്തെ വിശേഷിപ്പിച്ചത്. ഭർത്താവ് രൺവീർ സിംഗും താരത്തിന്റെ ലുക്കിനെ അഭിനന്ദിച്ചിരുന്നു. പ്രഭാസ്, അമിതാഭ് ബച്ചൻ, ദിഷ പടാനി എന്നിവർക്കൊപ്പം കൽക്കി 2898 എഡി തുടങ്ങിയ ചിത്രങ്ങളിലാണ് ദീപിക അഭിനയിക്കുന്നത്. രോഹിത് ഷെട്ടിയുടെ സിങ്കം എഗെയ്ൻ എന്ന ചിത്രങ്ങളിൽ താരം അഭിനയിക്കുന്നുണ്ട്.