മൂന്ന് ആ​യി​രം കോ​ടി നേ​ടി​യ ഏ​ക​ ന​ടി ആരെന്ന് അറിയുമോ; ഇല്ലങ്കിൽ കേട്ടോളൂ

ബോ​ളി​വു​ഡി​ല്‍ സൂ​പ്പ​ര്‍ താ​രനാ​യി​ക​മാ​ര്‍ നി​ര​വ​ധി​യു​ണ്ട്. അ​തു​പോ​ലെ ആ​യി​രം കോ​ടി ക്ല​ബു​ക​ള്‍ സ്വ​ന്ത​മാ​ക്കു​ന്ന ന​ടി​മാ​രു​മു​ണ്ട്. എ​ന്നാ​ല്‍ ക​രി​യ​റി​ല്‍ മൂ​ന്ന് ആ​യി​രം കോ​ടി ചി​ത്ര​ങ്ങ​ളു​ള്ള ഇ​ന്ത്യ​യി​ലെ ഏ​ക ന​ടി ആ​രാ​ണെ​ന്ന് അ​റി​യു​മോ? സാ​ക്ഷാ​ൽ ദീ​പി​ക പ​ദു​കോ​ണാ​ണ് ആ ​താ​രം. ക​രി​യ​റി​ല്‍ പ്ര​തി​സ​ന്ധി​ക​ള്‍ നേ​രി​ട്ട് അ​തി​നെ ത​ര​ണം ചെ​യ്താ​ണ് ദീ​പി​ക ബോ​ളി​വു​ഡി​ലെ സൂ​പ്പ​ര്‍ താ​ര​മാ​യ​ത്.

ഇ​ന്ന് ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന ന​ടി​യാ​ണ് ദീ​പി​ക. ക​രീ​ന ക​പൂ​ര്‍, മാ​ധു​രി ദീ​ക്ഷി​ത് തു​ട​ങ്ങി​യ ന​ടി​മാ​ര്‍ ക​രി​യ​റി​ല്‍ ഫ്‌​ളോ​പ്പു​മാ​യി​ട്ടാ​ണ് ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് ഇ​വ​ർ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ നാ​യി​ക​മാ​രാ​യി മാ​റു​ക​യാ​യി​രു​ന്നു. ദീ​പി​ക​യും അ​തു​പോ​ലെ ത​ന്നെ​യാ​ണ് ക​രി​യ​ര്‍ കെ​ട്ടി​പ്പ​ടു​ത്ത​ത്.

ഷാ​രൂ​ഖ് ഖാ​ന്‍, ര​ണ്‍​ബീ​ര്‍ ക​പൂ​ര്‍, അ​മി​താ​ഭ് ബ​ച്ച​ന്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം വ​മ്പ​ന്‍ ഹി​റ്റു​ക​ളു​ണ്ടാ​ക്കി​യി​ട്ടു​ണ്ട് ദീ​പി​ക. സ​ല്‍​മാ​ന്‍ ഖാ​ന്‍, ആ​മി​ര്‍ ഖാ​ന്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം ന​ടി ഇ​തു​വ​രെ അ​ഭി​ന​യി​ച്ചി​ട്ടു​മി​ല്ല. ഈ ​വ​ര്‍​ഷം ത​ന്നെ ദീ​പി​ക​യു​ടെ പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ങ്ങ​ളെ​ല്ലാം വ​ലി​യ വി​ജ​യ​ങ്ങ​ളാ​ണ് നേ​ടി​യ​ത്.

എ​ന്നാ​ല്‍ ക​രി​യ​റി​ന്‍റെ തു​ട​ക്കം ദീ​പി​ക​യ്ക്ക് അ​ത്ര സു​ഖ​ക​ര​മാ​യി​രു​ന്നി​ല്ല. ക​ന്ന​ഡ​യി​ലെ ഐ​ശ്വ​ര്യ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ദീ​പി​ക​യു​ടെ അ​ര​ങ്ങേ​റ്റം. ഇ​ത് ബോ​ക്‌​സോ​ഫീ​സി​ല്‍ വ​ന്‍ പ​രാ​ജ​യ​മാ​യി. ബാ​ക്ക്ഗ്രൗ​ണ്ട് ഡാ​ന്‍​സ​റാ​യി​ട്ടാ​ണ് ദീ​പി​ക ക​രി​യ​ര്‍ ആ​രം​ഭി​ച്ച​തെ​ന്ന് പ​ല​ര്‍​ക്കും അ​റി​യി​ല്ല.

മോ​ഡ​ലിം​ഗും ദീ​പി​ക ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ ഹി​മേ​ഷ് റെ​ഷാ​മി​യ​യു​ടെ ആ​പ് കാ ​സു​റൂ​റി​ലെ ആ​ല്‍​ബ​ത്തി​ലും ന​ടി അ​ഭി​ന​യി​ച്ചി​രു​ന്നു. 2007ലാ​ണ് ദീ​പി​ക​യു​ടെ ക​രി​യ​റി​ന് വ​ലി​യ ബ്രേ​ക്ക് ല​ഭി​ക്കു​ന്ന​ത്. ഓം ​ശാ​ന്തി ഓം ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഷാ​രൂ​ഖ് ഖാ​ന്‍റെ നാ​യി​ക​യാ​യി​ട്ടാ​യി​രു​ന്നു ബോ​ളി​വു​ഡി​ലെ ന​ടി​യു​ടെ അ​ര​ങ്ങേ​റ്റം. 2007ലെ ​ഏ​റ്റ​വും വ​ലി​യ ബ്ലോ​ക്ബ​സ്റ്റ​റാ​യി​രു​ന്നു ആ ​ചി​ത്രം. ഒ​റ്റ രാ​ത്രി കൊ​ണ്ട് ന​ടി താ​ര​മാ​വു​ക​യും ചെ​യ്തു.

ക​രി​യ​റി​ല്‍ ഏ​റ്റ​വും ഉ​യ​ര​ത്തി​ലാ​ണ് ദീ​പി​ക ഇ​പ്പോ​ള്‍ നി​ല്‍​ക്കു​ന്ന​ത്. ദീ​പി​ക​യു​ടെ ക​ഴി​ഞ്ഞ നാ​ല് ചി​ത്ര​ങ്ങ​ള്‍ ചേ​ര്‍​ന്ന് ബോ​ക്‌​സോ​ഫീ​സി​ല്‍ നി​ന്ന് നേ​ടി​യ​ത് 3,600 കോ​ടി രൂ​പ​യാ​ണ്. 2023ലാ​ണ് ഈ ​വി​ജ​യ​ക്കു​തി​പ്പ് തു​ട​ങ്ങി​യ​ത്. ഷാ​രൂ​ഖ് ഖാ​നൊ​പ്പം പ​ഠാ​നി​ലൂ​ടെ​യാ​യി​രു​ന്നു തു​ട​ക്കം.

1,050 കോ​ടി​യാ​ണ് ചി​ത്രം ക​ള​ക്ട് ചെ​യ്ത​ത്. പി​ന്നാ​ലെ ത​ന്നെ വ​ന്ന ജ​വാ​ന്‍ 1,150 കോ​ടി വേ​ള്‍​ഡ് വൈ​ഡാ​യി ക​ള​ക്ട് ചെ​യ്തു. ഹൃ​തി​ക് റോ​ഷ​നൊ​പ്പം ഫൈ​റ്റ​റും വി​ജ​യ​മാ​യി. 358 കോ​ടി​യാ​ണ് ആ​ഗോ​ള ത​ല​ത്തി​ല്‍ ചി​ത്രം ക​ള​ക്ട് ചെ​യ്ത​ത്.

ദീ​പി​ക​യു​ടെ ക​ല്‍​ക്കി 2898 എ​ഡി 1,042 കോ​ടി ബോ​ക്‌​സോ​ഫീ​സി​ല്‍ നി​ന്ന് നേ​ടി​യി​രു​ന്നു. ഇ​തോ​ടെ മൂ​ന്ന് ആ​യി​രം കോ​ടി ചി​ത്ര​ങ്ങ​ളാ​ണ് ദീ​പി​ക​യ്ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ 500 കോ​ടി​യു​ടെ ആ​സ്തി ദീ​പി​ക​യ്ക്കു​ണ്ട്. ഇ​രു​പ​ത് കോ​ടി​യാ​ണ് ന​ടി ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നാ​യി പ്ര​തി​ഫ​ല​മാ​യി വാ​ങ്ങു​ന്ന​ത്.

Related posts

Leave a Comment