ബോളിവുഡിലെ താരസുന്ദരിയാണ് ദീപിക പദുകോൺ. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷമാണ് ബോളിവുഡ് നടൻ രണ്‍വീര്‍ സിംഗിനെ വിവാഹം ചെയ്തത്.
അടുത്തിടെ തങ്ങള്‍ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണെന്ന സന്തോഷവാർത്ത താരദമ്പതിമാര്‍ പങ്കുവച്ചിരുന്നു. കുട്ടിയുടുപ്പുകളുടെയും ചെരിപ്പുകളും ഒക്കെ അടങ്ങുന്ന ഒരു ചിത്രത്തില്‍ സെപ്റ്റംബര്‍ 2024 എന്ന് കുറിച്ചു കൊണ്ടുള്ള പോസ്റ്റ് ആണ് ദീപികയും രണ്‍വീറും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
എന്നാൽ അതിനു പിന്നാലെ താരത്തിന്റേത് വാടക ഗര്ഭധാരണമാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും വന്നു. ആക്ഷന്‍ രംഗത്ത് താരം അഭിനയിക്കാൻ എത്തിയതോയൊണ് വാര്‍ത്തകള്‍ പരന്നത്. പക്ഷേ അതൊക്കെ കാറ്റില്‍ പറത്തി തന്റെ ബേബി ബമ്പ് (നിറവയർ) കാണുന്ന തരത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ താരദമ്പതിമാരെത്തി.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ വോട്ടു ചെയ്യാന്‍ നിറവയറുമായി എത്തിയ താരത്തിന്റെ വീഡിയോയാണ് വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. വയറില്‍ പിടിച്ചു കൊണ്ട് പതിയെ നടക്കുന്ന ദീപികയായിരുന്നു വീഡിയോയിലെ പ്രധാന ആകര്‍ഷണം.
ഇപ്പോഴിതാ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. തന്റെ സൗന്ദര്യവർധക ഉത്പന്നങ്ങളുടെ 82°ഇ ശ്രേണിയെക്കുറിച്ച് സംസാരിക്കാന്‍ മഞ്ഞ നിറത്തിലുള്ള മാക്സി ഡ്രസിലാണ് താരം എത്തിയത്.
മുംബൈയിലെ ഒരു കടയിൽ ചുറ്റിനടന്ന് സൗന്ദര്യവർദ്ധക ഉൽപന്നങ്ങളെക്കുറിച്ച് സംസാരിക്കുന്ന ക്ലിപ്പിൽ താരത്തിന്റെ ബേബി ബമ്പ് വളരെ വ്യക്തമായി കാണാം.
തന്നെ വിമര്‍ശിച്ചവരോടും പരിഹസിച്ചവരോടും ഒരു മറുപടിയും നേരിട്ട് പറയാതെ ദീപിക എല്ലാ അഭ്യൂഹങ്ങളും ഇല്ലാതാക്കിയിരിക്കുകയാണ്. താരത്തിന്റെ ഈ പുതിയ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ ആരാധകർ.
സുന്ദരിയായി തുടരുക. വളരെ ശ്രദ്ധിക്കൂ, വളരെ സുന്ദരിയായി തോന്നുന്നു ഈ അമ്മ, ഉടന്‍ ഏറ്റവും സുന്ദരിയായ അമ്മയാകും, സണ്‍ഷൈൻ, എന്റെ രാജ്ഞി, ഗർഭധാരണം താങ്കളെ കൂടുതൽ സുന്ദരിയാക്കി എന്നൊക്കെയാണ് കമന്റുകള്‍.