സീരിയലിലൂടെ മലയാളികളുടെ മനസില്‍ കൂടുകൂട്ടിയ പരസ്പരം സീരിയലിലെ നായിക ഗായത്രി അരുണ്‍ ഇനി സിനിമയില്‍. പരസ്പരത്തിലെ ദീപ്തി ഐപിഎസിനെപ്പോലെ സിനിമയിലും പോലീസ് വേഷമാണ് ഗായത്രിയെ തേടിയെത്തിയിരിക്കുന്നത്. വേണു ഗോപന് സംവിധാനം ചെയ്യുന്ന സര്‍വ്വോപരി പാലക്കാരന് എന്ന ചിത്രത്തിലാണ് ഗായത്രി അഭിനയിക്കുന്നത്. ചിത്രത്തിലും പൊലീസ് വേഷമാണെന്നത് തികച്ചു യാദൃശ്ചികമാണെന്ന് ഗായത്രി പറയുന്നു. ചന്ദ്ര ശിവകുമാര്‍ എന്ന അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറുടെ വേഷത്തിലാണ് ഗായത്രി ചിത്രത്തിലെത്തുന്നത്. അനൂപ് മേനോന്, അപര്‍ണ ബാലമുരളി, അനു സിത്താര തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍.
യഥാര്‍ത്ഥ ജീവിതത്തിലും താന്‍ പോലീസുകാരിയാണെന്നാണ് പലരും കരുതുന്നതെന്നാണ് ഗായത്രി പറയുന്നത്. പലരും പേടിയോടെയാണ് തന്റെ അടുത്ത് വരുന്നത്. പോലീസുകാരിയാണെന്നു തോന്നുന്നത് തന്നെ കാരണം. സിനിമയില്‍ ധാരാളം അവസരങ്ങള്‍ വരുന്നുണ്ടെങ്കിലും സീരിയല്‍ വിട്ടു പോകാന്‍ താല്പര്യമില്ലാത്തതിനാലാണ് താല്പര്യം കാണിക്കാത്തതെന്നും അവര്‍ പറയുന്നു.