മുക്കം: ആളൊഴിഞ്ഞ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന അടച്ചിട്ട കാറിനുള്ളില്‍ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ആത്മഹത്യ ആകാനാണ് സാധ്യതയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതേകുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരികയാണ്.
യുവതി കാറോടിച്ച് പോവുന്നതായി ചിലര്‍ കണ്ടിരുന്നു. കാറിന്റെ എല്ലാഗ്ലാസുകളും അടച്ച നിലിയിലായിരുന്നുള്ളത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തമാവുകയുള്ളൂ.
കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റല്‍ ജീവനക്കാരനായ കൂമ്പാറ മരഞ്ചാട്ടി അച്ചാണ്ടില്‍ ബിജുവിന്റെ ഭാര്യ ദീപ്തി (40) യെയാണ് ഇന്നലെ വൈകുന്നേരത്തോടെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരഞ്ചാട്ടി- തോട്ടുമുക്കം റോഡില്‍ കാരശേരി ഗ്രാമപഞ്ചായത്തിലെ ചുണ്ടത്തുംപൊയിലിന് സമീപത്തെ റബര്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
കാറിന്റെ ഉള്‍വശത്തെ ചിലഭാഗങ്ങളില്‍ തീ കത്തിയിട്ടുണ്ട്. ഡ്രൈവിംഗ് സീറ്റില്‍ സീറ്റ് ബെല്‍റ്റ് ഇട്ട നിലയിലാണ് മൃതദേഹം കിടന്നിരുന്നത്.
കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കാറില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരഞ്ചാട്ടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ അധ്യാപികയായ ദീപ്തി മരഞ്ചാട്ടി പ്ലാത്തോട്ടത്തില്‍ മാത്യുവിന്റെയും മേരിയുടെയും മകളാണ്. മക്കള്‍: ക്രിസ്റ്റി, ക്രിസാനൊ, ക്രിസ്.