ആരെങ്കിലും നിങ്ങളോട് മോശമായി പെരുമാറിയാല്‍ നിങ്ങള്‍ എഴുന്നേറ്റ് നിന്ന് അതിനെക്കുറിച്ച് സംസാരിക്കുന്നു.
അതാണ് മി ടൂ. പുരുഷന് സ്ത്രീയോട് മോശമായി പെരുമാറിയാലും സ്ത്രീ പുരുഷനോട് മോശമായി പെരുമാറിയാലും അത് തുറന്നുപറയുന്നത് തന്നെയാണ് നല്ലത്.
കാരണം അത് എത്ര പേര്‍ക്ക് സഹായമാവുമെന്ന് നമുക്ക് അറിയില്ല. അങ്ങനെ ആണ്‍പെണ്‍ വ്യത്യാസം ഈ കാര്യത്തില്‍ എനിക്ക് തോന്നിയിട്ടില്ല.
എന്താണ് മി ടൂവെന്ന് ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്. അതില്‍ ഒരുപാട് കാര്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്.
സത്യത്തില്‍ വിക്ടിം കാര്‍ഡ് കാണിക്കുന്നവരും നമ്മുടെ ലോകത്തുണ്ട്. ആരാണ് സത്യം പറയുന്നത്, ആരാണ് കള്ളം പറയുന്നതെന്ന് മനസിലാക്കാന്‍ പറ്റില്ല.
സത്യം ഏതായാലും പുറത്തു വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കാരണം നമുക്ക് ഒന്നും അറിയില്ല. ആളുകള്‍ കടന്നുപോകുന്ന സാഹചര്യങ്ങളെക്കുറിച്ച് നമുക്ക് അറിയില്ല.
-ദീപ്തി സതി