നീന എന്ന സിനിമയിലെ തന്റേടിയായി കടന്നുവന്ന നടിയാണ് ദീപ്തി സതി. ഒരൊറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനംകവര്‍ന്നെങ്കിലും പിന്നീട് അധികം സിനിമകളിലൊന്നും ദീപ്തിയെ മലയാളികള്‍ക്ക് കാണാനായില്ല. ഇപ്പോള്‍ ഒരു അന്യഭാഷ ചിത്രത്തിനായി ബിക്കിനി അണിഞ്ഞാണ് ദീപ്തി ഏവരെയും ഞെട്ടിക്കുന്നത്.
ബിക്കിനി അണിഞ്ഞതിനെപ്പറ്റി ദീപ്തി പറയുന്നതിങ്ങനെ- ഒരു സാധാരണ നീന്തല്‍ വേഷമാണെങ്കിലും ബിക്കിനി രംഗങ്ങളുണ്ടെന്ന് പറഞ്ഞപ്പോള്‍ തുടക്കത്തില്‍ പരിഭ്രമിച്ചു. ബിക്കിനിയില്‍ എങ്ങിനെയായിരിക്കും ഞാന്‍, സ്‌ക്രീനില്‍ ബിക്കിനി ധരിച്ച് പ്രത്യക്ഷപ്പെടാനും മാത്രം ഫിറ്റാണോ ശരീരം, തുടങ്ങി നിരവധി ചിന്തകളായിരുന്നു ആ സമയത്ത് മനസിലൂടെ കടന്നുപോയത്.
സംവിധായകനും അണിയറപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ശക്തമായ പിന്തുണയാണ് ആ രംഗം പൂര്‍ത്തീകരിക്കാന്‍ സഹായിച്ചത്. നിങ്ങള്‍ എന്താണെന്നതിലും എന്ത് ചെയ്യുന്നതിലും അഭിമാനിക്കൂ എന്ന് മനസ് പറയുമ്പോള്‍ പിന്നെ പിന്‍വാങ്ങേണ്ട കാര്യമില്ലല്ലോ.’ ദീപ്തി പറഞ്ഞു.
ബിക്കിനി രംഗം ഷൂട്ട് ചെയ്യുമ്പോള്‍ മൂന്നുപേര്‍ മാത്രമാണ് എനിക്കൊപ്പം ഉണ്ടായിരുന്നത്. സംവിധായകന്‍, ഛായാഗ്രാഹകന്‍, പിന്നെ എന്റെ മേക്ക്അപ് ആര്‍ടിസ്റ്റും. അവര്‍ എന്നെ നന്നായി കംഫര്‍ട്ടബിള്‍ ആക്കി മാറ്റി. കഥയ്ക്ക് ആവശ്യമാണെങ്കില്‍ ബോള്‍ഡ് രംഗങ്ങളില്‍ അഭിയിക്കുന്നതില്‍ എനിക്ക് ബുദ്ധിമുട്ടില്ല. ലക്കി സിനിമ മറാഠിയില്‍ ട്രെന്‍ഡ് സെറ്റര്‍ ആയി മാറുമെന്നാണ് എനിക്ക് തോന്നുന്നത് ‘ ദീപ്തി കൂട്ടിച്ചേര്‍ത്തു.