നീന എന്ന സിനിമയ്ക്കുശേഷം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതായി തോന്നിയിട്ടുണ്ട്. അഭിനേത്രിയാകണമെന്ന് മാത്രമെ ആഗ്രഹിച്ചിട്ടുള്ളു. ആദ്യമായി ഒരു ഷൂട്ടിംഗ് സെറ്റും കാമറയും കണ്ടതു നീനയിൽ അഭിനയിച്ചപ്പോഴാണ്.
എനിക്ക് ബോൾഡ് ക്യാരക്ടേഴ്സ് മാത്രമെ ചേരൂവെന്നും അതേ ഞാൻ ചെയ്യൂവെന്നും പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. ഏത് റോളും ചെയ്യാൻ ഇഷ്ടമാണ്. എന്നെപ്പോലെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്ന ഒരുപാട് താരങ്ങളുണ്ട്. ഞാൻ രണ്ടാമത്തെ സിനിമ ചെയ്യുമ്പോൾ മുതൽ പേളി മാണിയെ എനിക്ക് അറിയാം. പുള്ളിക്കാരൻ സ്റ്റാറാ എന്നതായിരുന്നു സിനിമയുടെ പേര്.
പേളി അതിൽ എന്റെ സുഹൃന്റെ കഥാപാത്രം ചെയ്തിരുന്നു. പേളി ഒരുപാട് ഇൻസ്പെയറിംഗാണ്. അതുപോലെ തുടക്കക്കാലത്ത് ഒരു മലയാളം വാക്കുപോലും പറയാൻ എനിക്ക് അറിയില്ലായിരുന്നു.
ഇപ്പോൾ ഞാൻ ഇത്രയും നന്നായി മലയാളം സംസാരിക്കുന്നത് വലിയ കാര്യമാണ്. എന്റെ അമ്മ മലയാളിയാണ്. അച്ഛനാണ് നോർത്ത് ഇന്ത്യക്കാരൻ. അമ്മയ്ക്ക് വീട്ടിൽ മലയാളം പറയാൻ പറ്റില്ല. കാരണം അച്ഛനോ ബന്ധുക്കളിൽ ആർക്കുമോ മലയാളം മനസിലാവില്ല. ഇംഗ്ലീഷും ഹിന്ദിയുമാണ് വീട്ടിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. -ദീപ്തി സതി