ദീ​പു​വി​നെ ആ​സൂ​ത്രി​ത​മാ​യി അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​; പിന്നിൽ സി​പി​എ​മ്മും പി.​വി. ശ്രീ​നി​ജ​ൻ എം​എ​ൽ​എ​യും; അടിച്ചു കൊന്നവർക്കെതിരേ ആ​ഞ്ഞ​ടി​ച്ചു സാ​ബു എം. ​ജേ​ക്ക​ബ്

കി​ഴ​ക്ക​ന്പ​ലം: ട്വ​ന്‍റി ട്വ​ന്‍റി പ്ര​വ​ർ​ത്ത​ക​ൻ സി.​കെ.​ദീ​പു (38) സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ മ​ർ​ദ​ന​മേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ സി​പി​എ​മ്മി​നും ശ്രീ​നി​ജ​ൻ എം​എ​ൽ​എ​യ്ക്കു​മെ​തി​രേ ആ​ഞ്ഞ​ടി​ച്ചു ട്വ​ന്‍റി ട്വ​ന്‍റി ചെ​യ​ർ​മാ​നും കി​റ്റ​ക്സി​ന്‍റെ അ​മ​ര​ക്കാ​ര​നു​മാ​യ സാ​ബു എം. ​ജേ​ക്ക​ബ്.

എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കി​ഴ​ക്ക​ന്പ​ലം ഉ​ൾ​പ്പെ​ടെ നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ത്തു മാ​സ​മാ​യി ഭീ​ക​രാ​ന്ത​രീ​ക്ഷ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ദീ​പു​വി​ന്‍റേ​ത് ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​മാ​ണെ​ന്നും പി​ന്നി​ൽ സി​പി​എ​മ്മും പി.​വി. ശ്രീ​നി​ജ​ൻ എം​എ​ൽ​എ​യു​മാ​ണെ​ന്നും സാ​ബു ആ​രോ​പി​ച്ചു.

എം​എ​ൽ​എ​യു​ടെ​യും പ്ര​തി​ക​ളു​ടെ​യും ഫോ​ൺ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു പ​രി​ശോ​ധി​ച്ചാ​ൽ ഗൂ​ഢാ​ലോ​ച​ന വെ​ളി​ച്ച​ത്തു വ​രും. ദീ​പു​വി​നെ ആ​സൂ​ത്രി​ത​മാ​യി അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​താ​ണ്.

വി​ള​ക്ക​ണ​യ്ക്ക​ൽ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ട്വ​ന്‍റി ട്വ​ന്‍റി ഏ​രി​യ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ദീ​പു​വി​നെ പ​തി​യി​രു​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​തി​ന​ഞ്ചു മി​നി​റ്റോ​ളം ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ത​ല​യ്ക്കു ര​ക്ത​സ്രാ​വ​മു​ണ്ടാ​യാ​ണ് മ​രി​ച്ച​ത്.

സി​പി​എ​മ്മു​കാ​രു​ടെ മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റു പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി പ​റ​യാ​ൻ ചെ​ന്നാ​ൽ പ​രാ​തി​ക്കാ​ര​ൻ പ്ര​തി​യാ​കു​ന്ന അ​വ​സ്ഥ​യാ​ണ്. എം​എ​ൽ​എ പ​റ​യു​ന്ന​തു​പോ​ലെ​യാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കാ​ര്യ​ങ്ങ​ൾ ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ഇ​തി​ന​കം അ​ന്പ​തോ​ളം ട്വ​ന്‍റി ട്വ​ന്‍റി പ്ര​വ​ർ​ത്ത​ക​ർ​ക്കു സി​പി​എ​മ്മു​കാ​രു​ടെ മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റു. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നു നീ​തി കി​ട്ടാ​ത്ത​തി​നാ​ൽ പ​ല​രും പ​രാ​തി പ​റ​യാ​ൻ പോ​ലും പോ​യി​ട്ടി​ല്ല.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്കും മെം​ബ​ർ​മാ​ർ​ക്കും ഭ​യ​ന്നു പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത ഭീ​ക​രാ​ന്ത​രീ​ക്ഷ​മാ​ണ് സി​പി​എം എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

വി​ള​ക്ക​ണ​യ്ക്ക​ൽ സ​മ​ര​ത്തി​ന് ഒ​ട്ടി​ച്ച പോ​സ്റ്റ​ർ മു​ഴു​വ​ൻ സി​പി​എ​മ്മു​കാ​ർ കീ​റി​ക്ക​ള​ഞ്ഞു. മൈ​ക്ക് അ​നൗ​ൺ​സ്മെ​ന്‍റ് വാ​ഹ​നം ത​ല്ലി​ത്ത​ക​ർ​ത്തു.

പ്ര​വ​ർ​ത്ത​ക​നെ മ​ർ​ദി​ച്ചു. ഇ​തി​നെ​തി​രേ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി കൊ​ടു​ക്കാ​ൻ ചെ​ന്ന​പ്പോ​ൾ വാ​ദി പ്ര​തി​യാ​യി.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ൽ​പി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ട്വ​ന്‍റി ട്വ​ന്‍റി​യെ മ​ർ​ദി​ച്ചു തോ​ൽ​പി​ക്കാ​മെ​ന്നാ​ണ് സി​പി​എം ക​രു​തി​യി​രി​ക്കു​ന്ന​ത്.

ജ​യി​ച്ചു പ​ത്തു മാ​സ​മാ​യി​ട്ടും ശ്രീ​നി​ജ​ൻ എം​എ​ൽ​എ നാ​ട്ടു​കാ​ർ​ക്കു ഗു​ണം ചെ​യ്യു​ന്ന ഒ​രു കാ​ര്യം പോ​ലും ചെ​യ്തി​ട്ടി​ല്ലെ​ന്നും ട്വ​ന്‍റി ട്വ​ന്‍റി​യെ ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​ലൂ​ടെ ത​ക​ർ​ക്കു​ക എ​ന്ന പ​രി​പാ​ടി​യാ​ണ് അ​ദ്ദേ​ഹം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നും സാ​ബു ജേ​ക്ക​ബ് ആ​രോ​പി​ച്ചു.

Related posts

Leave a Comment