തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമയായ ദീപുവിനെ കാറിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ ആണ് പിടിയിലായത്. മുംബൈയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പാറശാലയിൽ വച്ചാണ് സുനില്‍കുമാര്‍ തമിഴ്നാട് പ്രത്യേക സംഘത്തിന്റെ പിടിയിലായതെന്നാണ് വിവരം.
കന്യാകുമാരിയിലെ കുലശേഖരത്ത് റോഡ് സൈഡില്‍ നിര്‍ത്തിയിട്ട നിലയിൽ സുനിൽ കുമാറിന്റെ കാര്‍ കണ്ടെത്തിയിരുന്നു.കേസിൽ അറസ്റ്റിലായ പ്രതി ചൂഴാറ്റുകോട്ട അമ്പിളിയുടെ സുഹൃത്താണ് സുനില്‍കുമാർ. പ്രതി അന്പിളി ഉപയോഗിച്ച സര്‍ജിക്കല്‍ ബ്ലേഡും ഗ്ലൗസും നല്‍കിയത് സുനിൽ കുമാർ ആണെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്നാട് പോലീസും കേരളപോലീസും സംയുക്തമായാണ് സുനിൽ കുമാറിനായി തെരച്ചിൽ നടത്തിയിരുന്നത്.
സുനിൽ കുമാർ കസ്റ്റഡിയിലായതോടെ കൊലപാതകത്തിനു പിന്നിലെ യഥാർഥ കാരണം പുറത്തുവരുമെന്നാണ് പോലീസ് നിഗമനം. ദീപു കാറില്‍ കരുതിയിരുന്ന പണം മാത്രം തട്ടി എടുക്കുകയാണോ പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശം ഇവര്‍ക്ക് ഉണ്ടോ എന്നതാണ് അന്വേഷണം സംഘം പരിശോധിക്കുന്നത്. സുനില്‍കുമാറിന്റെ സുഹൃത്ത് പ്രദീപ് ചന്ദ്രനെ നേരത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ജൂൺ 24ന് രാത്രി പതിനൊന്നു മണിയോടെയാണ് മലയിൻകീഴ് മണപ്പാട്മുല്ലമ്പള്ളി ഹൗസിൽ എസ് ദീപു (46 ) നെ കാറിനുള്ളിൽ കഴുത്തറുത്തുകൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.സംഭവുമായി ബന്ധപ്പെട്ടു കൊടും കുറ്റവാളിയായ സജികുമാർ എന്നപേരിലറിയപ്പെടുന്നചൂഴാറ്റുകോട്ട അമ്പിളയെ പോലീസ് അടുത്തദിവസം പിടികൂടിയിരുന്നു.