നെന്മാറ: കാടിറങ്ങി വന്ന കേഴമാൻ കനാൽ വെള്ളത്തിൽ വീണു ചത്തു. തളിപ്പാടം മലയിൽ നിന്നറിങ്ങി വന്ന കേഴമാൻ കരിന്പാറക്കു സമീപം തളിപ്പാടം പോത്തുണ്ടി ജലേസേജന കനാൽ വെള്ളത്തിലാണ് ചത്തത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്ന സംഭവം. വേനൽ ചൂട് കൂടിയതോടെ വെള്ളം കുടിക്കാൻ കനാലിൽ എത്തിയതാകാമെന്ന് പ്രദേശവാസികൾ പറഞ്ഞു. ആറു വയസ് പ്രായമുള്ള പെണ്മാനാണ് ചത്തത്.
ഞായറാഴ്ച രാത്രിയിൽ കാടിറങ്ങി വന്നതാകാമെന്നു സമീപവാസികൾ പറഞ്ഞു. രാവിലെ ചത്ത നിലയിൽ മാനിനെ കണ്ട പ്രദേശവാസികൾ വനപാലകരെ വിവരമറിയിച്ചതിനെ തുടർന്ന് പരിശോധിച്ച ശേഷം പോസ്റ്റേുമോർട്ടം നടത്തിയതിൽ ഗർഭിണിയായിരുന്ന രണ്ടു മാസം പ്രയമുള്ള മാൻ കുഞ്ഞും ചത്ത നിലയിലായിരുന്നു. പിന്നീട് സംസ്കരിച്ചു.