നെന്മാറ: അയിലൂർ നെല്ലിയാന്പതി വനമേഖലയോട് ചേർന്നുള്ള ഭാഗത്തുനിന്ന് വെളളം തേടി കാടിറങ്ങിയ മാൻ ചത്തു. വെള്ളിയാഴ്ച കാലത്താണ് അയിലൂർ മാങ്കുറിശ്ശിയിൽ നാലു വയസ്സ് പ്രായമുള്ള മാൻ എത്തിയത്. മാൻ എത്തിയതോടെ തെരുവുനായ്ക്കൾ ആക്രമിച്ചതോടെ വേലികൾക്കിടയിലൂടെയും, കന്പിവേലികൾക്കിടയിലൂടെയും ഓടി മാനിന്റെ ശരീരമാസകലം പരിക്കേറ്റു. ഒടുവിൽ പാതയോരത്തുള്ള കാനയിലേക്ക് വീണ മാനിനെ കാണാൻ വലിയ ജനകൂട്ടവുമെത്തി.
ആൾകൂട്ടത്തെ കണ്ടതോടെ മാൻ പരിഭ്രമത്തിൽ ഓടാനുള്ള ശ്രമത്തിനിടെ വീണ്ടും മുറിവേറ്റു. തുടർന്ന് വനപാലകരെത്തി മാനിനെ പിടികൂടി ശുശ്രൂഷ നൽകി കാട്ടിലേക്ക് വിടാനുള്ള ശ്രമം നടത്തിയെങ്കിലും മാൻ ചത്തു.