എത്ര വലിയ അപകടമാണെങ്കിലും ജീവന്‍ നല്‍കി മറ്റൊരാളെ രക്ഷിക്കാന്‍ ആരെത്തിയില്ലെങ്കിലും സ്വന്തം അമ്മ എത്തും. അതാണ് മാതൃസ്‌നേഹം.
മനുഷ്യരെപ്പോലെ തന്നെ ലോകത്തിലെ ഏതൊരു ജീവിക്കും തന്റെ മക്കള്‍ ജീവനാണ്. ഈ സ്‌നേഹ ബന്ധം കാണിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്.
അത്തരത്തില്‍ കരളലിയിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. പുഴയിലൂടെ ഒരു മാന്‍കുട്ടി നീന്തി വരുന്നത് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്.
എന്നാല്‍ തൊട്ടുപിന്നാലെ വളരെ വേഗത്തില്‍ത്തന്നെ വലിയൊരു മുതല ഈ മാന്‍കുട്ടിയെ ലക്ഷ്യംവെച്ച് പാഞ്ഞടുക്കുകയാണ്. ഇപ്പോള്‍ പിടിക്കും എന്ന കരുതി പേടിച്ചിരിക്കുമ്പോഴാണ് തന്റെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി അമ്മ മാന്‍ നീന്തി എത്തുന്നത്.
മുതലയുടെ മുന്നിലേക്ക് വേഗത്തിലെത്തിയ ആ അമ്മ മാന്‍ കുഞ്ഞില്‍ നിന്നും ശ്രദ്ധ മാറ്റാനായി മുതലയുടെ അടുത്തെത്തി വേഗത കുറച്ച് നിന്നു. പിന്നാലെ ചീറിപ്പാഞ്ഞെത്തിയ മുതല അമ്മ മാനെ വായ്ക്കുള്ളിലാക്കി.
തന്റെ കുഞ്ഞിനെ രക്ഷിക്കാനായി സ്വന്തം ജീവന്‍ ബലി നല്‍കുകയായിരുന്നു ഈ അമ്മ മാന്‍. ഒരു അമ്മ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി എവിടെവരെ അമ്മ പോകും എന്നും ഈ വീഡിയോ വ്യക്തമാക്കുന്നു.
വീഡിയോ കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക