ഇപ്പോള്‍ സമൂഹമാധ്യമങ്ങളെ ആകമാനം കണ്ണീരണിയിക്കുകയാണ് ശരീരത്താകമാനം മുഴകള്‍ നിറഞ്ഞ് തീറ്റ പോലുമെടുക്കാനാവാതെ അലയുന്ന പെണ്മാനിന്റെ ചിത്രം. അമേരിക്കയിലെ മിനസോട്ടയില്‍ നിന്നുള്ളതാണ് ഈ ചിത്രം. ഫോട്ടോഗ്രാഫറും മിനസോട്ടയില്‍ നഴ്സ് കൂടിയുമായ ജൂലി കാരോവാണ് മാനിന്റെ ചിത്രം പകര്‍ത്തി പങ്കുവച്ചത്.
മുഴകള്‍ വന്ന് കണ്ണുകളും മുഖവും മൂടിയ നിലയിലായാണ് മാനിനെ കണ്ടത്. ശരീരത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം മുഴകളുണ്ട്. മനുഷ്യരില്‍ കാണുന്ന എച്ച് പി വി രോഗത്തിന് സമാനമാണ് ഈ അവസ്ഥയെന്നാണ് ജൂലി വ്യക്തമാക്കുന്നത്. കഴുത്തിലും നെഞ്ചിലും കാലുകളിലും പൊട്ടുമെന്ന് തോന്നുന്ന നിലയിലുള്ള നിരവധി മുഴകള്‍ ചിത്രങ്ങളില്‍ കാണാം.
ഈ രോഗത്തിന് ചികിത്സയുണ്ടോയെന്നും മാനിനെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോയെന്ന അന്വേഷണത്തോടെയാണ് ജൂലി ചിത്രം പങ്കുവച്ചത്. തൊലിപ്പുറത്ത് കാണുന്ന കാന്‍സറിന്റെ വകഭേദമായ ഫൈബ്രോമാറ്റോസിസിന് എന്ന അവസ്ഥയാണ് മാനിന്റെ ദുരിതത്തിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. നിരവധി മൃഗസംരക്ഷണ പ്രവര്‍ത്തകരും മാനിനെ രക്ഷിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോയെന്ന് ആരായുന്നുണ്ട്.