അടിമാലി: ആനവിരട്ടിയിൽ കേഴമാൻ ഇറച്ചിയുമായി റസ്റ്ററന്റ് ഉടമെയയും സഹായെിയയും വനം വകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തു.
പൂണേലി പടിയിലെ നൈസ് റസ്റ്ററന്റ് ഉടമ വൈക്കം കുറിച്ചിത്തറ വീട്ടിൽ ജോബിൻ കെ. ജോണ് (39), വടാട്ടുപാറ കുന്നത്തറയിൽ കെ. ജി. മാമച്ചൻ (50) എന്നിവരെയാണ് അടിമാലി ഫോറസ്റ്റ് റേഞ്ച് അധികൃതർ അറസ്റ്റ് ചെയ്തത്.
റസ്റ്ററന്റിലെ രണ്ട് റഫ്രിജറേറ്ററുകളിൽ സൂക്ഷിച്ചിരുന്ന 4,900 കി.ഗ്രാം ഇറച്ചിയും കണ്ടെടുത്തു. 14 കി.ഗ്രാം തൂക്കം വരുന്ന കേഴ മാനിനനെ ഇരുവരും ചേർന്ന് കുടുക്ക് വച്ച് പിടികൂടുകയായിരുന്നെന്നും ശേഷിക്കുന്ന ഇറച്ചി വൽപന നടത്തിയെന്നും വനപാലകർ പറഞ്ഞു.
അടിമാലി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.