മാ​നി​നെ കെ​ട്ടി​യി​ട്ട് ഫോ​ട്ടോ​ഷൂ​ട്ട് ; ഒ​രാ​ള്‍ കീ​ഴ​ട​ങ്ങി; വീ​ഡി​യോ എ​ടു​ത്ത​ശേ​ഷം മാ​നി​നെ കെ​ട്ട​ഴി​ച്ച് വി​ട്ടെ​ന്ന് പ്ര​തി; വി​ശ്വ​സി​ക്കാ​തെ വ​നം​വ​കു​പ്പ്

വ​ര​ന്ത​ര​പ്പി​ള്ളി: പാ​ല​പ്പി​ള്ളി​യി​ല്‍ മാ​നി​നെ കൈ​കാ​ലു​ക​ള്‍ കെ​ട്ടി​യി​ട്ട് ഫോ​ട്ടോ​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​ക​ളി​ലൊ​രാ​ള്‍ കീ​ഴ​ട​ങ്ങി. തി​രു​വ​ന​ന്ത​പു​രം അ​മ്പൂ​ര് സ്വ​ദേ​ശി വി​നോ​ദ്(48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​ത്തി​ല്‍ നാ​ലാ​ളു​ടെ പേ​രി​ല്‍ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ കേ​സെ​ടു​ത്തി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ഷി​ബു, സ​ന്തോ​ഷ് കു​മാ​ര്‍, ഹ​രി എ​ന്നി​വ​ര്‍ ഒ​ളി​വി​ലാ​ണ്. പാ​ല​പ്പി​ള്ളി തോ​ട്ട​ത്തി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രം മു​റി​ക്കു​ന്ന ജോ​ലി​ക്കെ​ത്തി​യ സം​ഘ​ത്തി​ല്‍​പ്പെ​ട്ട​യാ​ളാ​ണ് വി​നോ​ദ്. ഓ​ഗ​സ്റ്റ് ആ​റി​നാ​യി​രു​ന്നു സം​ഭ​വം. പ്ര​തി​ക​ള്‍ മാ​നി​നെ കെ​ട്ടി​യി​ട്ട് ഫോ​ട്ടോ​യും വീ​ഡി​യോ​യു​മെ​ടു​ക്കു​ക​യാ​യി​രു​ന്നു.

വീ​ഡി​യോ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് പാ​ല​പ്പി​ള്ളി ഫോ​റ​സ്റ്റ് റേ​ഞ്ച് അ​ധി​കൃ​ത​ര്‍ സം​ഭ​വ​മ​റി​യു​ന്ന​ത്. മാ​നി​നെ കെ​ട്ട​ഴി​ച്ചു​വി​ട്ടു​വെ​ന്നാ​ണ് അ​റ​സ്റ്റി​ലാ​യ പ്ര​തി​യു​ടെ മൊ​ഴി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.

Related posts

Leave a Comment