എപ്പോഴും നന്ദിയുള്ളവരാണ് മൃഗങ്ങൾ. അവയ്ക്ക് കിട്ടുന്ന സഹായങ്ങൾക്ക് എല്ലായ്പ്പോഴും അവർ കടപ്പെട്ടിരിക്കും. ഇപ്പോഴിതാ, ഒരു മാൻകുഞ്ഞിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദയാണ് ഹൃദയസ്പർശിയാ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
കൂട്ടംതെറ്റി കുഴിയിലകപ്പെട്ട ഒരു മാൻകുഞ്ഞിനെ ഒരു യുവാവ് രക്ഷപ്പെടുത്തുകയും ശേഷം അതിന്റെ കുടുംബത്തിന്റെ പക്കലേക്ക് കൊണ്ടെത്തിക്കുന്നതുമാണ് വീഡിയോ.
കുഴിയിൽ വീണുകിടന്ന കുഞ്ഞു മാനിനെ അതീവ ശ്രദ്ധയോടെയും സുരക്ഷയോടെയും കൂടിയാണ് യുവാവ് പുറത്ത് എടുക്കുന്നതെന്ന് വീഡിയോയിൽ കാണാൻ സാധിക്കും. അതിനുശേഷം മാൻ കുട്ടി ആരോഗ്യവതിയാണെന്ന് ഉറപ്പുവരുത്തുന്നു. പിന്നീട് അമ്മയുടെ പക്കലേക്ക് അയാൾ മാൻ കുഞ്ഞിനെ കൊണ്ടുവിടുന്നതുമാണ് വീഡിയോയിലുള്ളത്.
എന്നാൽ ഇവിടംകൊണ്ട് കാര്യങ്ങൾ കഴിഞ്ഞില്ല. ഇനിയാണ് അതിശയിപ്പിക്കുന്ന ട്വിസ്റ്റ് ഉണ്ടായത്. ഒരു മാസത്തിന് ശേഷം മാൻ കുഞ്ഞ് തന്നെ രക്ഷപെടുത്തിയ യുവാവിന്റെ വീട്ടിലേക്ക് മടങ്ങിഎത്തി. എന്നാൽ, ഇത്തവണ മാൻ കുഞ്ഞ് തനിച്ചായിരുന്നില്ല വന്നത്. ആ പെൺകുഞ്ഞിനെ അനുഗമിച്ചത് അതിന്റെ മുഴുവൻ കുടുംബവും ആയിരുന്നു.
അവർ ഒന്നിച്ച് യുവാവിന്റെ ഗ്യാരേജിൽ കൂട്ടമായി എത്തുകയും, ഒന്നിച്ച് നന്ദി അറിയിക്കുന്നതുപോലെ നിൽക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ വളരെപെട്ടന്ന് തന്നെ വൈറലായി. ഹൃദ്യമായ ഈ കൂടികാഴ്ചക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്.
The last part is exhilarating…
— Susanta Nanda (@susantananda3) February 4, 2024
As if the whole family came back to express its gratitude.
From WA pic.twitter.com/nrneuUwWTz