വീടിന് സമീപം അതിക്രമിച്ചു കടന്നെത്തിയ കരടിയെ സമീപവാസിയുടെ വളർത്തു നായ നേരിടുന്നതിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ന്യൂജേഴ്സിയിലാണ് സംഭവം.
ഒരു വീടിനു മുമ്പിലെത്തിയ കരടി ഇവിടെ പക്ഷികൾക്ക് ഭക്ഷണം ഇട്ട് വച്ചിരുന്ന വസ്തു കടിച്ച് താഴെയിടുകയും ഇതിനുള്ളിൽ വച്ചിരുന്ന ഭക്ഷണം കഴിക്കുകയായിരുന്നു.
പെട്ടന്ന് ഇവിടെയെത്തിയ അയൽവാസിയുടെ വളർത്തുനായ കരടിയെ നേരിടുകയായിരുന്നു. പ്രതിരോധിക്കുവാനായി കരടി ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. തുടർന്ന് കരടി ഇവിടെ നിന്ന് ഓടി രക്ഷപെടുകയായിരുന്നു.
വീടിനു മുമ്പിലെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്ന ദൃശ്യങ്ങൾ വൈറലാകുകയാണ്.