ശരീരഭാരം ക്രമാതീതമായി വർധിക്കുന്നത് ബുദ്ധിനിലവാരത്തെ ബാധിക്കുമെന്ന്. യുഎസിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി ഗവേഷകൻ എലികളിൽ നടത്തിയ പഠനത്തിലാണ് ഈ നിഗമനത്തിലെത്തിയത്.
കുറച്ച് എലികൾക്ക് 12 ആഴ്ച കൊഴുപ്പുകൂടിയ ഭക്ഷണം നല്കിയാണ് പഠനം നടത്തിയത്.
ഈ സമയംകൊണ്ട് എലികളുടെ ഭാരം 40 ശതമാനം വർധിച്ചു. ഇവയുടെ ബുദ്ധിയിലും കുറവുണ്ടായി. കെണിയിൽനിന്നു രക്ഷപ്പെടുന്നതിനും വസ്തുക്കളുടെ സ്ഥാനം ഓർമിക്കുന്നതിനുമുള്ള കഴിവ് എലികൾക്ക് കുറഞ്ഞു.
ശരീരഭാരം വർധിച്ചപ്പോൾ തലച്ചോറിലെ ഓർമ, പഠനശേഷി എന്നിവയുമായി ബന്ധപ്പെട്ട നാഡീകോശങ്ങൾക്കുണ്ടായ തകരാറാണ് ബുദ്ധിക്കുറവിനു കാരണമെന്നും ഗവേഷകർ കണ്ടെത്തി.
പഠനഫലം ജേർണൽ ഓഫ് ന്യൂറോസയൻസിൽ പ്രസിദ്ധീക രിച്ചിട്ടുണ്ട്. അതേസമയം എലികളിലേതിനു സമാനമായ മാറ്റം മനുഷ്യരിൽ ഉണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതിന് കൂടുതൽ പഠനങ്ങൾ നടത്തണം.