മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള വൈകാരികമായ ബന്ധങ്ങള്‍ കാണിക്കുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലെ സ്ഥിരം കാഴ്ചയാണ്. വളര്‍ത്തു മൃഗങ്ങളോടൊപ്പം വന്യമൃഗങ്ങളും അത്തരം വീഡിയോകളിലെ കഥാപാത്രങ്ങളാണ്.
തകര്‍ത്തു പെയ്യുന്ന മഴയത്ത് ഒരു കൂട്ടം മാനുകള്‍ നനയാതിരിക്കാനായി മനുഷ്യര്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
തന്‍സു യെഗന്‍ എന്ന ആളുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. റോഡില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കെട്ടിടത്തിന് താഴെ മനുഷ്യരോടൊപ്പം മാന്‍ കൂട്ടം മഴ മാറുന്നതും കാത്തിരിക്കുന്ന കാഴ്ചയാണ് ദൃശ്യങ്ങളിൽ.
വീഡിയോയില്‍ മാന്‍ കൂട്ടത്തിന് അടുത്ത് നില്‍ക്കുന്ന ആളുകളെ കാണാന്‍ സാധിക്കുന്നതാണ്. മറ്റ് ചിലര്‍ ഈ മാനുകള്‍ക്കൊപ്പം ഇരുന്നു ചിത്രങ്ങള്‍ പകര്‍ത്തുന്നതും കാണാന്‍ സാധിക്കും.
വീഡിയോ പങ്കുവെച്ച ഉടന്‍ തന്നെ നിരലധിപേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഇത്തരത്തിലുള്ള ബന്ധം കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും, മനുഷ്യര്‍ക്കിടയില്‍ അവര്‍ക്ക് സുരക്ഷിതത്വം തോന്നിയതായി വീഡിയോയില്‍ കാണാന്‍ സാധിച്ചെന്നും തുടങ്ങി നിരവധി കമന്‍റുകളാണ് വീഡിയോയിക്ക് ലഭിച്ചത്.
The situation in the Japanese city of Nara during a downpour 😍 pic.twitter.com/Uy493dj91o
— Tansu YEĞEN (@TansuYegen) July 26, 2023