ലക്നോ: ദീപാവലിക്ക് എല്ലാവരും പടങ്ങൾ പൊട്ടിച്ച് ആഘോഷിച്ചപ്പോൾ ഉത്തർപ്രദേശിൽ ഒരു വ്യവസായ കുടുംബം ആഘോഷത്തിനു കൊഴുപ്പേക്കാൻ തോക്കെടുത്തു. തോക്ക് ഉപയോഗിച്ച് ആകാശത്തേയ്ക്ക് വെടിയുതിർത്താണ് കുടുംബം ദീപാവലി ആഘോഷിച്ചത്.
ഭാര്യയും ഭര്‍ത്താവും വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോകളിലൂടെയാണ് സംഭവം പുറം ലോകത്തെത്തിയത്. മക്കള്‍ തൊട്ടടുത്ത് നില്‍ക്കുമ്പോഴാണ് യുവതി തോക്കുപയോഗിച്ചത്. ബറേലിയിലെ ഇസ്സത്ത് നഗറില്‍ താമസിക്കുന്ന അജയ് മേത്തയാണ് ഈ വ്യവസായിയെന്നാണ് വിവരം.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കളിത്തോക്കാണ് തങ്ങള്‍ ഉപയോഗിച്ചതെന്നാണ് വ്യവസായി മൊഴി നൽകിയിരിക്കുന്നത്. അന്വേഷണം തുടരുകയാണെന്നും മേത്തയുടെ പേരിൽ തോക്കുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.