മയ്യിൽ: സുധാകരന്റെ മാനനഷ്ടക്കേസ് കേസായിതന്നെ നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎമ്മിനെ ആരും ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്തേണ്ടന്നും അദ്ദേഹം പറഞ്ഞു.
മയ്യിൽ ചെറുപഴശിയിൽ എൻജിഒ യൂണിയൻ ഭവന രഹിതർക്കായി നിർമിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ.
കോൺഗ്രസുകാരാണ് ഇനി സുധാകരന്റെ കാര്യത്തിൽ തീരുമാനിക്കേണ്ടത്. സാമ്പത്തിക കേസ് രാഷ്ട്രീയമായി നേരിടുമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്.
രാഷ്ട്രീയ വിഷയമല്ലാത്തതിനാൽ നിയമത്തിന് മുന്നിൽ വരികയാണ് വേണ്ടത്. ജനങ്ങളുടെ മുന്നിൽ പരിഹാസ്യരാവുകയാണ് സുധാകരനും സതീശനുമെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു.