ല​ക്ഷ്യം കൂ​ട്ട മോ​ക്ഷ​പ്രാ​പ്തി! രാ​ജ്യ​ത്തെ ന​ടു​ക്കി​യ കൂ​ട്ട ആ​ത്മ​ഹ​ത്യ സാ​മ്പ​ത്തി​ക ​പ്ര​ശ്‌​ന​ങ്ങ​ളോ ഒ​ന്നു​മ​ല്ല; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്

ന്യൂ​ഡ​ല്‍ഹി: ബു​റാ​രി​യി​ല്‍ രാ​ജ്യ​ത്തെ ന​ടു​ക്കി​യ കൂ​ട്ട ആ​ത്മ​ഹ​ത്യ സാ​മ്പ​ത്തി​ക​പ്ര​ശ്‌​ന​ങ്ങ​ളോ ഒ​ന്നു​മ​ല്ലെ​ന്ന് പോ​ലീ​സ്. കു​ടും​ബം ‘’കൂ​ട്ട മോ​ക്ഷ​പ്രാ​പ്തി​ക്കു’’ വേ​ണ്ടി ഒ​രു​മി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്ന​തു സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പോ​ലീ​സി​നു ല​ഭി​ച്ചു. ഒ​രു കു​ടും​ബ​ത്തി​ലെ 11 പേ​രാ​ണ് ആ​ത്മ​ഹ​ത്യ​ചെ​യ്ത​ത്.

ആ​ത്മ​ഹ​ത്യ​യ്ക്ക് അ​ര്‍ധ​രാ​ത്രി ഒ​രു​ക്കം ന​ട​ത്തു​ന്ന​തി​ന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ച​തോ​ടെ പു​റ​ത്തു​നി​ന്നു​ള്ള​വ​രു​ടെ പി​ന്തു​ണ​യും പ്രേ​ര​ണ​യും പോ​ലീ​സ് ത​ള്ളി​ക്ക​ള​ഞ്ഞു. അ​ടു​ത്തി​ടെ സാ​മ്പ​ത്തി​ക​മാ​യി ഏ​റെ പു​രോ​ഗ​തി പ്രാ​പി​ച്ചി​രു​ന്നു ഈ ​കു​ടും​ബം.

വീ​ട്ടി​ലെ ഗ്രി​ല്ലി​ല്‍ ക​ഴു​ത്തി​ല്‍ കു​രു​ക്കി​ട്ടു കി​ട​ന്ന​തി​നു പി​ന്നാ​ലെ കൂ​ടു​ത​ല്‍ ക​രു​ത്ത​രാ​യി ‘’പു​ന​ര്‍ജ​നി​ക്കു​മെ​ന്നാ​യി​രു​ന്നു’’ എ​ല്ലാ​വ​രും ക​രു​തി​യി​രു​ന്ന​ത​ത്രേ. കു​ടും​ബ​ത്തി​ലെ ത​ന്നെ ഒ​രം​ഗ​മാ​യ ല​ളി​ത് ഭാ​ട്ടി​യ​യാ​ണ് ഇ​ത്ത​ര​മൊ​രു കൃ​ത്യ​ത്തി​നു മേ​ല്‍നോ​ട്ടം വ​ഹി​ച്ച​ത്.

ഏ​റെ നാ​ളാ​യി ന​ട​ക്കാ​തി​രു​ന്ന മു​പ്പ​ത്തി​മൂ​ന്നു​കാ​രി​യാ​യ പ്രി​യ​ങ്ക​യു​ടെ വി​വാ​ഹ​വും അ​ടു​ത്തി​ടെ​യാ​ണു ശ​രി​യാ​യ​ത്. ഇ​തെ​ല്ലാം ഒ​രു അ​സാ​ധാ​ര​ണ ശ​ക്തി ന​ല്‍കി​യ​താ​ണെ​ന്നും അ​തി​നു​ള്ള പ്ര​ത്യു​പ​കാ​ര​മാ​യി എ​ല്ലാ​വ​രു​ടെ​യും ജീ​വ​ന്‍ ന​ല്‍ക​ണ​മെ​ന്നു​മാ​യി​രു​ന്നു ല​ളി​ത് കു​ടും​ബ​ത്തി​ലെ പ​ത്തു പേ​രെ​യും വി​ശ്വ​സി​പ്പി​ച്ചി​രു​ന്ന​ത്.

ജൂ​ണ്‍ 30നു ​രാ​വി​ലെ​യാ​ണ് ബു​റാ​രി​യി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ 11 പേ​രെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കു​ടും​ബ​ത്തി​ലെ ഏ​റ്റ​വും മു​തി​ര്‍ന്ന അം​ഗ​മാ​യ നാ​രാ​യ​ണി ദേ​വി(77), ഇ​വ​രു​ടെ മ​ക​ള്‍ പ്ര​തി​ഭ (57), ആ​ണ്‍മ​ക്ക​ളാ​യ ഭു​വ്‌​നേ​ഷ് (50), ല​ളി​ത് ഭാ​ട്ടി​യ (45), ഭു​വ്‌​നേ​ഷി​ന്റെ ഭാ​ര്യ സ​വി​ത(48), ഇ​വ​രു​ടെ മൂ​ന്നു മ​ക്ക​ളാ​യ മീ​നു(23), നി​ധി(25), ധ്രു​വ് (15), ല​ളി​തി​ന്റെ ഭാ​ര്യ ടി​ന (42), മ​ക​ള്‍ ശി​വം(12), പ്ര​തി​ഭ​യു​ടെ മ​ക​ള്‍ പ്രി​യ​ങ്ക(33) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

വീ​ടി​നു മു​ക​ളി​ലെ ഗ്രി​ല്ലി​ലാ​യി​രു​ന്നു എ​ട്ടു പേ​ര്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നു നാ​ല് സ്റ്റൂ​ളു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു. ര​ണ്ടു പേ​ര്‍ സ​മീ​പ​ത്തെ അ​മ്പ​ല​ത്തി​ലും ഒ​രു ചെ​റി​യ സ്റ്റൂ​ള്‍ ഉ​പ​യോ​ഗി​ച്ചു മ​രി​ച്ചു. നാ​രാ​യ​ണി ദേ​വി മു​റി​യി​ല്‍ ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ലാ​യി​രു​ന്നു.

ല​ളി​തി​ന്റെ ഭാ​ര്യ ടി​ന ഒ​ഴി​കെ ബാ​ക്കി​യെ​ല്ലാ​വ​രു​ടെ​യും ക​ണ്ണും മു​ഖ​വും കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. എ​ല്ലാ​വ​രെ​യും കെ​ട്ടി​യി​ട്ട​ത് ടി​ന​യാ​ണെ​ന്നാ​ണു ക​രു​തു​ന്ന​ത്.

കു​ടും​ബ​ത്തി​ലെ മു​തി​ര്‍ന്ന അം​ഗം നാ​രാ​യ​ണി ദേ​വി​യു​ടെ മ​ക​നാ​ണ് ല​ളി​ത്. മ​രി​ച്ചു പോ​യ അ​ച്ഛ​നാ​ണു ത​നി​ക്കു നി​ര്‍ദേ​ശ​ങ്ങ​ള്‍ ത​രു​ന്ന​തെ​ന്നാ​യി​രു​ന്നു ഇ​യാ​ള്‍ കു​ടും​ബാം​ഗ​ങ്ങ​ളോ​ടു പ​റ​ഞ്ഞി​രു​ന്ന​ത്.

ആ​രും മ​രി​ക്കി​ല്ലെ​ന്ന് ഇ​യാ​ള്‍ ഉ​റ​പ്പു ന​ല്‍കി​യി​രു​ന്ന​താ​യും ഡ​യ​റി​യി​ലെ വി​വ​ര​ങ്ങ​ള്‍ പ​റ​യു​ന്നു. ‘’ഒ​രു ക​പ്പി​ല്‍ വെ​ള്ളം സൂ​ക്ഷി​ക്കു​ക, അ​തി​ന്റെ നി​റം മാ​റു​മ്പോ​ള്‍ ഞാ​ന്‍ നി​ങ്ങ​ളെ ര​ക്ഷി​ക്കാ​നെ​ത്തും’’ എ​ന്നു പി​താ​വ് പ​റ​യു​ന്ന​താ​യി ഡ​യ​റി​യു​ടെ അ​വ​സാ​ന താ​ളു​ക​ളി​ല്‍ ല​ളി​ത് എ​ഴു​തി​യി​ട്ടു​ണ്ട്.

അ​വ​സാ​ന ‘’ക​ര്‍മ’’​വും പൂ​ര്‍ത്തി​യാ​ക്കി​യ ശേ​ഷം, അ​താ​യ​ത് തൂ​ങ്ങി​മ​രി​ച്ച​തി​നു ശേ​ഷം, ഓ​രോ​രു​ത്ത​രും പ​ര​സ്പ​രം കെ​ട്ടു​ക​ള്‍ അ​ഴി​ക്കാ​നും ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് എ​ല്ലാ​വ​രും പു​ന​ര്‍ജ​നി​ക്കു​മെ​ന്നാ​യി​രു​ന്നു ല​ളി​ത് കു​ടും​ബാം​ഗ​ങ്ങ​ളെ പ​റ​ഞ്ഞു​വി​ശ്വ​സി​പ്പി​ച്ചി​രു​ന്ന​ത്.

Related posts