ഡല്‍ഹി ജമാ മസ്ജിദില്‍ പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് വരുന്നതിനെ വിലക്കിയ പരാമര്‍ശം പിന്‍വലിച്ച് ജമാ മസ്ജിദ് അഡ്മിനിസ്ട്രേഷന്.
പെണ്‍കുട്ടികള്‍ പള്ളിയില്‍ വരുന്നതിനെ വിലക്കിക്കൊണ്ട് പള്ളി ഭരണസമിതി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.
പെണ്‍കുട്ടികളെ വിലക്കിക്കൊണ്ട് പള്ളി ഭരണസമിതി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് വരുന്നത് ആണ്‍കുട്ടികളെ കാണാനാണെന്നും പ്രാര്‍ത്ഥനയ്ക്ക് വരുന്നവര്‍ക്ക് വിലക്ക് ബാധകമല്ലെന്നായിരുന്നു ഇമാം പറഞ്ഞത്.
പള്ളിയുടെ മൂന്നു പ്രധാന ഗേറ്റുകളിലാണ് പെണ്‍കുട്ടികള്‍ ഒറ്റയ്ക്കും കൂട്ടമായും വരുന്നതിനെ വിലക്കിക്കൊണ്ടുള്ള നോട്ടീസ് പതിപ്പിച്ചത്.
ഇതേത്തുടര്‍ന്ന് ഇമാമിന് വനിതാ കമ്മീഷന് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. സ്ത്രീകളെ പള്ളിയില്‍ പ്രവേശിക്കുന്നത് വിലക്കുന്ന നടപടി തെറ്റാണെന്ന് പറഞ്ഞ ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മലിവാള്‍, പുരുഷനെപോലെ തന്നെ ആരാധനയ്ക്ക് സ്ത്രീക്കും അവകാശമുണ്ടെന്നാണ് വനിതാ കമ്മീഷന് വ്യക്തമാക്കിയത്.
എന്നാല്‍ പിന്നീട് സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കിയിട്ടില്ലെന്നും പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് വരരുതെന്നാണ് പറഞ്ഞിരിക്കുന്നതെന്നും പള്ളി പിആര്‍ഒ സബിയുള്ള ഖാന് പറഞ്ഞിരുന്നു.
പള്ളി പരിസരം പെണ്‍കുട്ടികളും ആണ്‍കുട്ടികളും വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനും ടിക്ടോക് വീഡിയോയ്ക്കും ഡാന്‍സിനും ഉപയോഗിക്കുന്നത് ഒഴിവാക്കാനാണ്് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രാര്‍ത്ഥനയ്ക്കുള്ള ഇടം അതിനു മാത്രമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. പള്ളിയുടെ പരിസരത്ത് ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനമെന്നായിരുന്നു ഇമാം സയ്ദ് അഹമ്മദ് ബുക്കാരി പറഞ്ഞത്.
എന്തായാലും നടപടി വിവാദമായതിനു പിന്നാലെ ഇതു പിന്‍വലിച്ചതായി മസ്ജിദ് ഭരണസമിതി അറിയിപ്പ് ഇറക്കിയിരിക്കുകയാണ് ഇപ്പോള്‍