ന്യൂഡൽഹി: ഡൽഹിയിൽ വസ്ത്ര നിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ ഒന്പതു പേർ മരിച്ചു. പത്തു പേർക്ക് പൊള്ളലേറ്റു. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരവുമാണ്. വടക്കൻ ഡൽഹിയിലെ കിരാരിയിലെ വസ്ത്ര നിർമാണശാലയിലാണ് സംഭവം. ഞായറാഴ്ച അർധരാത്രിയിലാണ് തീപിടിത്തമുണ്ടായത്.
മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിയിൽ പ്രവർത്തിച്ചിരുന്ന ഗോഡൗണിൽ നിന്നാണ് തീപടർന്നത്. തീയണയ്ക്കാനുള്ള സംവിധാനമോ സുരക്ഷാ ഉപകരണങ്ങളോ ഇവിടെയുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ആഴ്ചകൾക്ക് മുന്പ് ന്യൂ അനാജ് മണ്ഡിയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 43 പേർ മരിച്ചിരുന്നു.